അനാഥാലയം; ലീഗ് പ്രതിക്കൂട്ടില്‍, പ്രതികരിക്കാനാകാതെ മുനീര്‍ ,ആരോപണങ്ങള്‍ അതിശക്തം -ശ്രീജിത്തിനെതിരെ കരുനീക്കം

അനാഥാലയങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് വിഷയത്തില്‍ ലീഗ് പ്രതിക്കൂട്ടിലായി. അനാഥാലയങ്ങളെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അന്വേഷണം നടത്തി വരുന്ന ഡി ഐ ജി എസ് ശ്രീജിത്തിനെതിരെ ലീഗ് നേതൃത്വം കരുനീക്കം തുടങ്ങി. മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ നിര്‍ദ്ദേശാനുസരണമാണ് അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനിലെ മുഖ്യ അന്വേഷണോദ്യോഗസ്ഥനായ ഡി ഐ ജി എസ് ശ്രീജിത്ത് അന്വേഷണം ആരംഭിച്ചത്. നേരത്തെ തന്നെ ശ്രീജിത്ത് ലീഗിന്റെ നോട്ടപ്പുള്ളിയാണ്. വി എസിന്റെ വിശ്വസ്‌തനായ റൗഫുമായുള്ള ബന്ധത്തിന്റെ പേരില്‍ ലീഗ് നേതൃത്വവും പി കെ കുഞ്ഞാലിക്കുട്ടിയും ഇടപെട്ട് സമര്‍ത്ഥനായ ശ്രീജിത്തിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. സസ്‌പെന്‍ഷന് ശേഷം ശ്രീജിത്തിനെ തിരിച്ചെടുത്തത് മനുഷ്യാവകാശ കമ്മീഷനിലേക്കാണ്.
സംസ്ഥാനത്ത് അനാഥാലയം നടത്തുന്നത രണ്ട് സമുദായങ്ങളാണ്. ക്രൈസ്‌തവരും ഇസ്ലാം മത വിശ്വാസികളും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കൈയ്യിലില്ല. അനാഥാലയങ്ങളുടെ ചുമതല സാമൂഹ്യക്ഷേമ വകുപ്പിനാണ്. സാമൂഹ്യക്ഷേമ വകുപ്പ് ഭരിക്കുന്നത് ലീഗിന്റെ പ്രതിനിധി ഡോ എം കെ മുനീറാണ്.
സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ നടക്കുന്ന ക്രമക്കേടുകള്‍ നമ്മെ അത്ഭുതപ്പെടുത്തുമെന്ന് ജസ്റ്റിസ് ജെ ബി കോശി പരസ്യമായി പ്രതികരിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് മറ്റു സംസ്ഥാനങ്ങളില്‍ ക്രിയാത്മകമായി നടപ്പിലാക്കുമ്പോള്‍ കേരളത്തില്‍ നിയമം ശൈശവദശയിലാണ്. ലീഗിന്റെ സമ്മര്‍ദ്ദങ്ങളാണ് ഇതിനു കാരണം. സംസ്ഥാനത്ത് 1107 അനാഥാലയങ്ങളാണുള്ളത്. ഇതില്‍ 97 എണ്ണത്തിന് സര്‍ക്കാര്‍ അംഗീകാരമില്ല. സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ അനാഥാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. കൃത്യമായി എത്ര അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നു പോലും സര്‍ക്കാരിനറിയില്ല.
കുട്ടികളെ കടത്തുന്നത് മനുഷ്യക്കടത്താണെന്ന് തന്നെയാണ് കമ്മീഷന്റെ പ്രധാന നിഗമനം. മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് വേണ്ടി രംഗത്തുള്ളത് ലീഗ് നേതൃത്വം. ലീഗിന്റെ കീഴിലാണ് അനാഥാലയങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ വകുപ്പ്. കേരളത്തിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമാകുകയാണ്.
കടത്തിക്കൊണ്ടു വന്ന കുട്ടികളെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. അവയവ മോഷണത്തിലേക്കും ചിലര്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ബാലവേല, അറബിക്കല്ല്യാണം തുടങ്ങിയവയും മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. ഇതിനിടെ അനാഥാലയങ്ങളെക്കുറിച്ചുള്ള അന്വഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചില മുസ്ലീം സംഘടനകള്‍ കോടതിയേയും സമീപിച്ചിട്ടുണ്ട്. സുതാര്യമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അനാഥാലയങ്ങള്‍ എന്തിന് അന്വേഷണങ്ങളെ ഭയപ്പെടുന്നുവെന്നാണ് കമ്മീഷന്‍ ഉന്നയിക്കുന്ന കാതലായ ചോദ്യം.
കോണ്‍ഗ്രസ് നേതാവ് വീരാന്‍കുട്ടിയും ലീഗിനെ അനുകൂലിച്ച് രംഗത്തുണ്ട്. ഇതിനിടെ മനുഷ്യാവകാശ കമ്മീഷനെതിരെയും ഐ ജി ശ്രീജിത്തിനെതിരെയും പ്രമുഖ ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും രംഗത്തെത്തി. ശ്രീജിത്ത് പറയുന്നതെല്ലാം നിയമമാകില്ലെന്നാണ് ഇ ടിയുടെ പ്രതികരണം. ഇ ടിക്ക് ജ ജെ ബി കോശി മറുപടിയും നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha