കൊല്ലത്ത് ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുരുകന്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലത്ത് ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുരുകന്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്. കേസിലെ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും അന്വേഷണ സംഘത്തലവനായ െ്രെകംബ്രാഞ്ച് എസിപി അശോകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചുവെന്നും അന്വേഷണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അറസ്‌റ്റെന്നും പറഞ്ഞ എസിപി പ്രാഥമികമായി
ആശുപത്രികളുടെ ഭാഗത്ത് തെറ്റുണ്ടെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha























