ഊബര്‍ ടാക്‌സി' മാതൃകയില്‍ ഓണ്‍ലൈന്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ആരോഗ്യവകുപ്പിന്റെ ആലോചന

'ഊബര്‍ ടാക്‌സി' മാതൃകയില്‍ ഓണ്‍ലൈന്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ആരോഗ്യവകുപ്പിന്റെ ആലോചന. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. 108 ആംബുലന്‍സ് സേവനം മെച്ചപ്പെടുത്താനായി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച മൂന്നു പദ്ധതി നിര്‍ദേശങ്ങളിലൊന്നാണ് 'ഊബര്‍ മാതൃകയിലുള്ള' ആംബുലന്‍സ് സര്‍വീസ്.
നിലവിലെ 108 മാതൃക തുടരുക, സ്വകാര്യ സംരംഭകരുടെ പിന്തുണയോടെ കൂടുതല്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കോര്‍പറേഷന്‍ കൈമാറിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള കോള്‍ സെന്റര്‍ കേന്ദ്രമാക്കിയാകും ഓണ്‍ലൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് ഫോണിലെ ആപ്ലിക്കേഷന്‍വഴി ഒരാള്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ അയാള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടേയ്ക്ക് പരിസരത്തുള്ള ആംബുലന്‍സ് എത്തും. െ്രെഡവറുടെ മൊബൈല്‍ നമ്പര്‍, വാഹന നമ്പര്‍ എന്നിവയും മൊബൈലില്‍ ലഭ്യമാകും.
അപകടത്തില്‍പെട്ടയാള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ ബന്ധുക്കള്‍ക്കോ തൊട്ടടുത്തുള്ളവര്‍ക്കോ മൊബൈല്‍ ആപ് വഴി കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതോടൊപ്പം 108 എന്ന നമ്പരിലും സേവനം ലഭ്യമാകും. വാഹനങ്ങള്‍ എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ചു വാങ്ങാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. പ്രവര്‍ത്തന ചുമതല മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനായിരിക്കും.
സ്വകാര്യ, സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കൂടുതല്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. താല്‍പര്യമുള്ള ഏതു ഏജന്‍സിക്കും പദ്ധതിയുമായി സഹകരിക്കാം. ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണി ഈ ഏജന്‍സികള്‍ക്കായിരിക്കും. പ്രതിഫലം സര്‍ക്കാര്‍ നല്‍കും.
https://www.facebook.com/Malayalivartha























