Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

പരസ്‌പരം അറിയാതെയുള്ള കിളിന്തുകളുടെ പ്രണയം എത്തിച്ചത് രഹസ്യ ക്ലൈമാക്‌സില്‍

12 AUGUST 2017 12:41 PM IST
മലയാളി വാര്‍ത്ത

പ്രണയം തലയില്‍ക്കയറിയാല്‍ ചുറ്റും സംഭവിക്കുന്നതൊന്നും കാണാന്‍ കഴിയാത്ത തരത്തില്‍ മനുഷ്യനെ മാറ്റി മറയ്ക്കുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഇരയാണ് ചെറായി ബീച്ചില്‍ ഇന്നലെ ശീതൾ എന്ന 29 വയസുകാരി കുത്തേറ്റു മരിച്ച സംഭവം. യുവതിയെ കുത്തിക്കൊന്നത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി പ്രശാന്ത് സമ്മതിക്കുകയും ചെയ്തു. കൊല്ലപ്പെട്ട വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഉദയകുമാറിന്റെ മകള്‍ ശീതളുമായി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു പ്രതി. രണ്ട് പ്രാവശ്യം വിവാഹം തകർന്ന ശീതൾ ഒരു കുട്ടിയുടെ അമ്മയുമാണ്. കറുകച്ചാല്‍ നെടുങ്കുന്നം പാറത്തോട്ടത്തില്‍ പ്രശാന്ത്(28) ശീതളിന്റെ വീട്ടിലെ വാടകക്കാരനായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായി പിരിഞ്ഞുകഴിയുന്ന ശീതള്‍, പ്രശാന്തുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രശാന്തിനു ശീതളിലുണ്ടായ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേബിള്‍ ടിവി ഓപ്പറേറ്ററായ പ്രശാന്ത്, ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നു. ഇന്നലെയായിരുന്നു കൊലപാതകത്തിനായി ചെറായി ബീച്ച് തെരഞ്ഞെടുത്തത്. വരാപ്പുഴയില്‍ നിന്ന് ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. രാവിലെ ഒരുമിച്ചെത്തിയ ഇവര്‍ ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമാണ് 10 നു ബീച്ചില്‍ എത്തിയത്.

ശീതളിനും കുടുംബത്തിനും പല കാര്യങ്ങളിലും സഹായം നല്‍കിയിരുന്ന ആളായിരുന്നു പ്രശാന്ത്. ഏറെ കാലമായി അടുപ്പമുണ്ടായിരുന്നതായും എന്നാൽ അകാരണമായി ശീതള്‍ തന്നില്‍ നിന്നും അകലുന്നെന്ന തോന്നലില്‍ ആണ് കൊല ചെയ്തതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ചെറുപ്പത്തിലേ വിവാഹിതയായ ശീതളിന്റെ ജീവിതം ദുരന്തങ്ങളുടെ തുടര്‍ക്കഥയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് മകനോടൊപ്പം വരാപ്പുഴ മുട്ടിനകത്തെ നടുവത്തുശ്ശേരി വീട്ടില്‍ അച്ഛനുമമ്മയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്.

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടാമതും വിവാഹം കഴിച്ചു. എന്നാൽ ആ ബന്ധം അധികകാലം തുടർന്നില്ല. വിവാഹശേഷവും അച്ഛനുമമ്മയ്ക്കുമൊപ്പം തന്നെ കഴിയേണ്ടി വന്നതിലുള്ള നിരാശ ശീതളിനുണ്ടായിരുന്നു. സ്വന്തമായി ജോലി നേടിയെടുക്കും എന്നുറപ്പിച്ച് ആലുവായിലുള്ള പിഎസ്‌സി കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രശാന്തുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം അടുപ്പത്തിലേക്കും അഭിപ്രായ വ്യത്യാസങ്ങളിലേക്കും കടന്നുവെന്നാണ് പ്രശാന്ത് പോലീസിന് നല്‍കിയ മൊഴി.

സ്വഭാവത്തിൽ ഏറെ മാന്യത പുലര്‍ത്തിയിരുന്ന പ്രശാന്തുമായി ശീതളിന് അടുപ്പമുള്ള വിവരം അയല്‍വാസികള്‍ക്കോ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നു. ആലുവയില്‍ പിഎസ്‌സി കോച്ചിങ് സെന്ററിലേക്ക് എന്നു പറഞ്ഞാണ് വെള്ളിയാഴ്ചയും ശീതൾ പുറപ്പെട്ടത്. ശീതളിന്റെ അച്ഛന്‍ ഷാജിയാണ് പ്രാർത്ഥിക്കാനുണ്ടെന്നു പറഞ്ഞപ്പോൾ തിരുമുപ്പം ക്ഷേത്രത്തിനു മുമ്പില്‍ കൊണ്ടുവിട്ടതും. പിന്നെ കേള്‍ക്കുന്നത് മകള്‍ക്ക് ചെറായി ബീച്ചില്‍ വച്ച് കുത്തേറ്റെന്ന വാര്‍ത്തയാണ്.

തിരുമുപ്പത്തുനിന്ന് ശീതള്‍ പ്രശാന്തിന്റെ ആവശ്യപ്രകാരം ചെറായി ബീച്ചിലേക്ക് സംസാരിക്കാൻ പോയതാണ്. ഒരു മണിക്കൂറിലേറെ ബീച്ചില്‍ ചെലവഴിച്ച ശേഷമാണ് കൊല നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്ര ദർശനത്തിന് ശേഷം ബീച്ചിൽ ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനിടയിലാണ് സമ്മാനം നൽകാൻ കണ്ണടച്ച് നിൽ്കകാൻ പറഞ്ഞ് ശീതളിനെ പല തവണ കുത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (3 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (4 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (4 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (5 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (5 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (5 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (5 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (6 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (6 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (6 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (6 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (6 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (6 hours ago)

Malayali Vartha Recommends