ലോക ആനദിനത്തില്‍ കാടിറങ്ങി നാട്ടിലെത്തിയ ആനയെ വെടിവെച്ചു കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവ്

ആഗസ്റ്റ് 12 ലോക ആനദിനമായാണ് ആചരിക്കുന്നത് ആനകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവയ്ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയാനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. 2011 മുതലാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് 12 ആനദിനമായി ആചരിക്കുന്നത്. മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ പലപ്പോഴും ആനകളുടെ ജീവന് ഭീഷണിയാകാറുണ്ട്. എന്നാല്‍ ഇവിടെ ആനദിനത്തില്‍ തന്നെ ഒരു ആനയെ തൊല്ലാന്‍ ഉത്തരവിട്ടിരിക്കുകയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ആനയെ വെടി വെച്ച് കൊല്ലാനായി പ്രസിദ്ധ ഷൂട്ടര്‍ നവാബ് ഷഫാത്ത് അലിഖാനെ നിയമിക്കുകയും ചെയ്തു.
അക്രമകാരിയായ ആനയെ മയക്കുവെടി വെച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചത്. അക്രമകാരിയായ ആന ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് ആനയെ കൊല്ലാനുള്ള തീരുമാനമെടുത്തതെന്നും ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ എല്‍ ആര്‍ സിങ് അറിയിച്ചു.
ബിഹാറില്‍ 15 പേരുടെ ജീവനെടുത്ത ആനയെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ 4 പേരെയാണ് ആന ചവിട്ടിക്കൊന്നത്. പിന്നീട് അതിര്‍ത്തി കടന്ന് ജാര്‍ഖണ്ഡിലെത്തിയ ആന 11 പേരെക്കൂടി ആക്രമിച്ച് കൊന്നു. കൂട്ടം തെറ്റിയ ആന തിരികെ കാട്ടിലേക്ക് പോവാന്‍ കഴിയാതെ വന്നതോടെ ഗ്രാമ പ്രദേശങ്ങളിലേക്ക് കടക്കുകയും മുന്‍പിലെത്തുന്നവരെ ആക്രമിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരാണ്.
https://www.facebook.com/Malayalivartha























