മലപ്പുറത്ത് എസ്എസ്എല്‍സി ബുക്കില്‍ സഹകരണ സംഘത്തിന്റെ സീല്‍

മലപ്പുറം ജില്ലയിലെ എടവണ്ണപ്പുറം ചാലിയപ്പുറം ജിവിഎച്ച്എസ് സകൂളില്‍ വിതരണം ചെയ്ത എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ സീല്‍ മാറി. സ്‌കൂളിന്റെ സീലിനുപകരം സഹകരണ സംഘത്തിന്റെ സീലാണ് പതിച്ചിരിക്കുന്നത്. ഇതിനെതിരെ സ്‌കൂളില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.
സാധാരണ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റേതാണ് സീല്‍. ഇതെങ്ങനെ സര്‍ട്ടിഫിക്കറ്റില്‍ വന്നുവെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha























