അതിരപ്പളളിയില്‍ രണ്ടഭിപ്രായമില്ലെന്ന് ചെന്നിത്തല; ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ വിശദീകരണവുമായി ഹസ്സന്‍; പദ്ധതി നടപ്പാക്കരുതെന്ന് തന്നെയാണ് നിലപാട്

അതിരപ്പളളി പദ്ദതിയെ പറ്റി ഉമ്മന്‍ചാണ്ടിയും താനും പറഞ്ഞതില്‍ വൈരുദ്ധ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ദതി വേണ്ടെന്നു തന്നെയാണ് യുഡിഎഫ് നിലപാട്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാടിനെയാണ് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചത്. നടപ്പാക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ പദ്ധതി രഹസ്യമായി നടപ്പാക്കുകയാണെന്നും പ്രതിപക്ഷത്തെ ചാരി സര്‍ക്കാരിനെ അടിക്കാനാണ് വിഎസ് അച്ചുതാനന്ദന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതിരപ്പളളി പദ്ധതി നടപ്പാക്കരുതെന്നാണ് നിലപാടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. പദ്ദതി ഉപേക്ഷിച്ചാലും കേരളത്തിന് ഒന്നും സംഭവിക്കില്ല. ജലവൈദ്യുത പദ്ധതികള്‍ ഇനി കേരളത്തിന് അനുയോജ്യമല്ലന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പദ്ദതി വേണ്ടെന്ന് ചെന്നിത്തലയുടെയും സുധീരന്റെയും നിലപാടിനെ തളളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. കൂടിയാലോചനകളിലൂടെ അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്നും ഭരണകക്ഷിയില്‍ തന്നെ രണ്ടഭിപ്രായം ഉണ്ടെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. യാഥാര്‍ത്ഥ്യബോധമുളള ആരും അതിരപ്പളളി പദ്ധതിയെ പിന്തുണക്കില്ലെന്നായിരുന്നു സുധീരന്റെ നിലപാട്.
https://www.facebook.com/Malayalivartha























