ബാര്‍ ലൈസന്‍സ്: നാലാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍

ബാര്‍ ലൈസന്‍സില്‍ നയപരമായ തീരുമാനമെടുക്കാന്‍ നാല് ആഴ്ച കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പത്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും.
ബാര്‍ ലൈസന്‍സ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാറുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ലൈസന്‍സ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ബാര്‍ ലൈസന്‍സില്‍ നയപരമായ തീരുമാനം കൈക്കൊള്ളാന്‍ നാലാഴ്ച സമയം കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ്, അനില്‍ കെ നരേയന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























