കെപിസിസിക്ക് പുതിയ ഭാരവാഹികള്‍

കെപിസിസി പുനഃസംഘടിപ്പിച്ചു. എന്‍.പീതാംബരക്കുറുപ്പിനെ വൈസ് പ്രസിഡന്റായും, എം.ലിജു, പി.സി.വിഷ്ണുനാഥ് എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കെപിസിസിയില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
നേരത്തെ കൊല്ലം എംപിയായിരുന്ന പീതാംബരക്കുറുപ്പിനെ മാറ്റിയാണ് കൊല്ലം സീറ്റ് യുഡിഎഫ് എന്‍ കെ പ്രേമചന്ദ്രന് വിട്ട് നല്‍കിയത്. പീതാംബരക്കുറുപ്പിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് അന്ന് തന്നെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. നേരത്തെയും പീതാംബരക്കുറുപ്പ് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവില്‍ ചെങ്ങന്നൂര്‍ എംഎല്‍എയാണ് പി സി വിഷ്ണുനാഥ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റാണ് എം ലിജു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























