മോഡിയ്‌ക്ക് എതിരെ പരാമര്‍ശം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത നടപടിയെ എതിര്‍ത്ത് ആഭ്യന്തര മന്ത്രിയും പിണറായിയും

പ്രധാനമന്ത്രി നരേന്ദ്രേ മോഡിയ്‌ക്ക് എതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട കോളജ് മാഗസിനുകള്‍ പ്രസിദ്ധീകരിച്ച കോളജുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുത്ത പോലീസ് നടപടിയെ എതിര്‍ത്ത് സംസ്‌ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തി. കോളജ് മാഗസിനുകള്‍ പിടിച്ചെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്‌ത നടപടി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്‌തമാക്കി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്‌ടിക്കുന്ന് നടപടികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തൃശൂര്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തതിനെ എതിര്‍ത്ത് പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























