കാമുകനുമായി ചേർന്ന് ഭർത്താവിന്റെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മരുമകൾ അറസ്റ്റിൽ

കഴിഞ്ഞദിവസം പാലക്കാട് തോലന്നൂരിൽ കാമുകനുമായി ചേർന്ന് ഭർത്താവിന്റെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മരുമകൾ ഷീജ അറസ്റ്റിൽ.
സംഭവത്തിൽ മരുമകൾ ഷീജയുടെ സുഹൃത്തും മങ്കരയിൽ സ്ഥിരതാമസക്കാരനുമായ എറണാകുളം വടക്കൻ പറവൂർ സ്വദേശി സദാനന്ദനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷീജയ്ക്കും കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ പാൽ വില്പനയ്ക്കെത്തിയ അയൽക്കാരി രാജലക്ഷ്മിയാണ് കൊലപാതകം ആദ്യമറിയുന്നത്. പാൽപാത്രം സ്ഥിരം വയ്ക്കുന്ന സ്ഥലത്ത് കണ്ടില്ല. അവർ വീടിന്റെ പിന്നിൽ പോയി നോക്കിയപ്പോൾ മരുമകൾ ഷീജയെ (35) വായ മൂടിയും കൈകൾ കെട്ടിയ നിലയിലും കണ്ടെത്തി.
തുടർന്ന് ഇവർ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ സ്വാമിനാഥന്റെ സഹോദരൻ ചന്ദ്രനും നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.സ്വാമിനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും വയറ്റിൽ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. പ്രേമകുമാരിയെ തലയിണകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐ.ജി എം.ആർ.അജിത് കുമാർ അറിയിച്ചു.
വാതിൽ തുറന്നുകൊടുത്തുസദാനന്ദനും ഷീജയും ചേർന്ന് ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഷീജയ്ക്ക് സദാനന്ദനുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തറവാട്ട് വീട്ടിനു സമീപത്തെ പുതിയ വീട്ടിലായിരുന്നു ഷീജയുടെ താമസം. സംഭവം നടന്ന ദിവസം ഷീജ തറവാട്ടുവീട്ടിൽ ഉണ്ടായിരുന്നു. വീടിന്റെ വാതിൽ അകത്ത് നിന്ന് തുറന്നുകൊടുത്ത നിലയിലായിരുന്നു. അത് ഷീജ ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
വീടിനകത്ത് വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടുണ്ടെങ്കിലും മോഷണം നടന്നതിന്റെ സൂചനയില്ല. മാത്രമല്ല, കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ ഷീജയുടെ ദേഹത്ത് പരിക്കൊന്നും ഇല്ലായിരുന്നു. കെട്ടിന് മുറുക്കം കുറവായിരുന്നു. ശ്രമിച്ചാൽ അഴിഞ്ഞുപോവുന്ന നിലയിലായിരുന്നു കെട്ടുകൾ. എന്നിട്ടും അതു പൊട്ടിക്കാൻ ഷീജ ശ്രമിച്ചില്ല. അമർത്തിക്കെട്ടിയതിന്റെ പാടുകൾപോലും ഷീജയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല.
കൊല നടത്തിയ ദിവസം ഷീജയുടെ മൊബൈലിലേക്ക് സദാനന്ദൻ പലതവണ വിളിച്ചതായുംപൊലീസ് കണ്ടെത്തി. ഈ വിവരങ്ങൾ പിന്തുടർന്നാണ് സദാനന്ദനിലേക്ക് പൊലീസ് അതിവേഗമെത്തിയത്. തുടർന്ന് ഷീജയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























