എന്നായാലും അവള്‍ നിനക്കുള്ളതല്ലേ... കാത്തിരിക്കാന്‍ തയ്യാറാകാത്ത പുതുമണവാളന്റെ ക്രൂരതയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

പ്രതിശ്രുതവരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപ് ( 30) പോലീസ് പിടിയിലായതോടെ കല്യാണം വിളിക്കപ്പെട്ട നാട്ടുകാര്‍ ചോദിച്ച ചോദ്യമാണിത്. എന്തിനാടാ ഇത്ര ആവേശം. എന്നായാലും അവള്‍ നിനക്കുള്ളതല്ലേ... വരന്റെ ക്രൂരതയില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതോടെയാണ് യുവാവിന് എട്ടിന്റെ പണി കിട്ടിയത്.
വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകള്‍ ജിന്‍സിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പ്രതിശ്രുതവരന്‍ സന്ദീപിനെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
യുവാവ് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി യുവതി അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു .ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പല കാര്യങ്ങള്‍ പറഞ്ഞ് സന്ദീപ് ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറി. അടുത്ത മാസം നടക്കേണ്ട കല്യാണത്തിന് വീട്ടുകാര്‍ ക്ഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി.
യുവതിയുടെ ബന്ധുക്കളും സി.പി.എം, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിനിധികളും യുവാവിനെതിരെ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിശ്ചയിച്ചുറപ്പിച്ചവിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ജിന്‍സി (24) വ്യാഴാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ തീ കൊളുത്തി മരിച്ചത്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പരിശോധിച്ച എസ്.ഐ. പെരുവയല്‍ സ്വദേശി സന്ദീപിനെതരെ കേസെടുത്തു. പാരലല്‍ കോളജ് അദ്ധ്യാപികയായ ജിന്‍സിയും തോടണ്ണൂര്‍ ബിആര്‍സി യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ സന്ദീപും തമ്മിലുള്ള വിവാഹം നവംബര്‍ 12നാണ് നിശ്ചയിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























