തോമസ് ചാണ്ടിക്കെതിരെ അന്വേഷണമുണ്ടാകുമന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍

മന്ത്രി തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസം തന്നെ ഇടക്കാല റിപ്പോര്‍ട്ട് ലഭിക്കും. ഇതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ജില്ലാ കളക്ടറുമാരുടെ സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് വൈകിയതെന്നും മന്ത്രി അറിയിച്ചു.
തോമസ് ചാണ്ടി മന്ത്രിയാണ് എന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ഡിജിപി അടുത്ത ദിവസം അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















