ദിലീപിന് കാവ്യയോടു സംസാരിക്കുന്നതില്‍ വിലക്ക്: ആലുവ ജയിലില്‍ സിനിമാക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു

ആലുവ ജയിലില്‍ ദിലീപിനെ കാണാന്‍ എത്തുന്ന സിനിമാക്കാര്‍ക്കു വിലക്ക്. സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടന്നതായി സൂചന ലഭിച്ചതിനു പിന്നാലെയാണ് ഈ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ക്കു ഡി ജി പി ശ്രീലേഖ നിര്‍ദേശം നല്‍കി കഴിഞ്ഞു. കേസുമായി നേരിട്ടുബന്ധമുള്ള ആര്‍ക്കും ഇനി ദിലീപുമായി സംസാരിക്കാനും സന്ദര്‍ശിക്കാനും കഴിയില്ല എന്നാണു സൂചന. ഇതോടെ കാവ്യ മാധവനു ദിലീപിനെ കാണാനും സംസാരിക്കാനും കഴിയില്ല.
ഇന്ന് ജയിലില്‍ എത്തിയ ദിലീപിന്റെ സുഹൃത്തുക്കള്‍ക്കു സന്ദര്‍ശനാനുമതി നിഷേധിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസിന്റെ നീക്കം തുടങ്ങിക്കഴിഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്ന കാവ്യയും നാദിര്‍ഷയും ജയിലില്‍ എത്തി ദിലീപിനെ കണ്ടതിനു ശേഷം ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല എന്നും പറയുന്നു. ജയില്‍ സന്ദര്‍ശനത്തിനു നിയന്ത്രണം വന്നതോടെ വചാരണ കഴിയും വരെ കാവ്യയ്ക്ക് ദിലീപിനെ കാണാന്‍ കഴിയാതെ വരും. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനമാണു പോലീസിനു നേരെ ഉന്നയിച്ചിരിക്കുന്നത്.
തന്നോടുള്ള വ്യക്തി വിരോധം ഉന്നത പോലീസ് ഉദ്യേഗസ്ഥരെ ഉപയോഗിച്ച് തീര്‍ക്കുകയാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. ദിലീപിന്റെ ഈ വാദങ്ങള്‍ കൊണ്ടാണു പോലീസ് നിലപാടു കടുപ്പിക്കുന്നത് എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്‌ടോബര്‍ ആദ്യവാരം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണു പോലീസിന്റെ നീക്കം. ജാമ്യമില്ലാതെ 90 ദിവസം പൂര്‍ത്തിയാക്കുകയും ഇതിനിടയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ പിന്നെ ദിലീപിന് വിചാരണ തടവുകാരനായി കഴിയേണ്ടി വരും. ഇതോടെ നിലവിലത്തെ അവസ്ഥയനുസരിച്ച് ദിലീപിന് അത്രയും നാള്‍ കാവ്യയെ കാണാതെ കഴിയേണ്ടിവരും എന്നും വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















