Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഐ.എ.എസ്‌ ശീമാസമരത്തിന്‌ പിന്നില്‍ സിപിഎം ; വീണ്ടും അട്ടിമറിശ്രമം

25 JUNE 2014 10:43 PM IST
മലയാളി വാര്‍ത്ത.

ചീഫ്‌ സെക്രട്ടറി ഇ.കെ ഭരത്ഭൂഷണെ താന്‍ പൂര്‍ണമായും സംരക്ഷിക്കുമെന്നും അദ്ദേഹത്തിനെതിരെ ഒരു നീക്കവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഭരത്‌ഭൂഷനെതിരെ തന്നെ വന്നു കണ്ട ഐ.എ.എസ്‌ അസോസിയേഷനോടാണ്‌ ഭകത്ഭൂഷണ്‍ തന്റെ ചാവേറാണെന്നും അദ്ദേഹത്തെ തൊടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്‌. ഇതിനിടെ നിയമസഭയില്‍ ഭരത്‌ഭൂഷണെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷ്‌ക്കരുണം തള്ളുകയും ചെയ്‌തു. ചീഫ്‌ സെക്രട്ടറിയുടെ സ്വത്തു വിവരങ്ങളെല്ലാം തനിക്കറിയാമെന്നും അതിനെതിരെ സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ്‌ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്‌. ഭരത്‌ഭൂഷണെതിരെ കരുക്കള്‍ നീക്കുന്നത്‌ അച്യുതാനന്ദനാണെന്ന്‌ മനസിലാക്കിയ സാഹചര്യത്തിലാണ്‌ ചീഫ്‌സെക്രട്ടറിയെ പൂര്‍ണമായും സംരക്ഷിക്കാന്‌ഡ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്‌. ഭരത്‌ഭൂഷണെതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിക്കുന്നതാണ്‌ സുരേഷ്‌കുമാറിനും രാജുനാരായണസ്വാമിക്കും നല്ലതെന്ന സൂചനയും ഉമ്മന്‍ചാണ്ടി നല്‍കി. തിങ്കളാഴ്‌ച വൈകി മുഖ്യമന്ത്രിയെ കണ്ട ഐ.എ.എസ്‌ അസോസിയേഷന്‍ നേതാക്കള്‍ക്കൊപ്പം സ്വാമിയും സുരേഷുമുണ്ടായിരുന്നു. ഇരുവരെയും കണ്ടെങ്കിലും മുഖ്യമന്ത്രി കണ്ടഭാവം നടിച്ചില്ല. ഒടുവില്‍ ചീഫ്‌സെക്രട്ടറിക്കെതിരെ ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ മര്യാദയോടെ ജോലിചെയ്യുന്നതാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നല്ലതെന്ന്‌ പറയാന്‍ മുഖ്യമന്ത്രി മറന്നില്ല. ഊണിലും ഉറക്കത്തിലും ഒപ്പം കൊണ്ടു നടന്ന സുരേഷിന്‌ നിയമനം നല്‍കിയത്‌ താനാണെന്ന്‌ ഉമ്മന്‍ചാണ്ടി വി.എസിനും മറുപടി നല്‍കി.
കെ.എം.ചന്ദ്രശേഖറിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ പറഞ്ഞപ്പോള്‍ അത്‌ പോരെന്ന്‌ പറഞ്ഞ ഐ.എ.എസ്‌ അസോസിയേഷന്‍ നേതാക്കളോട്‌ എങ്കില്‍ തല്ലി തീര്‍ക്കാനാണ്‌ മുഖ്യമന്ത്രി ഉപദേശിച്ചത്‌. ഇത്തരം അസ്വാരസ്യങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ ടോം ജോസിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ആരാഞ്ഞു.
ഐ.എ.എസ്‌ അസോസിയേഷന്‍ സര്‍ക്കാരിന്‌ എതിരായതിനു പിന്നില്‍ കെ. സുരേഷ്‌കുമാറാണെന്നാണ്‌ മുഖ്യമന്ത്രിയുടെ വിശ്വാസം. സുരേഷ്‌കുമാറിനൊപ്പം സ്വാമിയും സര്‍ക്കാരിനെതിരെ നീങ്ങിയെന്ന്‌ മുഖ്യമന്ത്രി വിശ്വസിക്കുന്നു. സുരേഷ്‌കുമാറിനെ സര്‍ക്കാരിന്‌ എതിരാക്കിയത്‌ വി.എസാണെന്നും മുഖ്യമന്ത്രി വിശ്വസിക്കുന്നു. ഭരത്‌ഭൂഷണെതിരെയുള്ള ആരോപണങ്ങള്‍ വി.എസിന്‌ നല്‍കിയത്‌ സുരേഷ്‌കുമാറാണെന്നും സര്‍ക്കാര്‍ രേഖകള്‍ ഇടതുപാളയത്തിലെത്തിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു.
ഐ.എ.എസ്‌ ഉദ്യോഗസ്ഥരെ ഒരുമിച്ചാക്കി സര്‍ക്കാരിനെതിരെ തിരിച്ചതിനു പിന്നില്‍ സിപിഎമ്മിന്റെ നിഗൂഢഅജണ്ടയാണുള്ളതെന്നും ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു. സുരേഷ്‌കുമാര്‍ വി.എസിന്റെ ആളാണെങ്കിലും സിപിഎമ്മിലെ മറ്റ്‌ ചില നേതാക്കളുമായി അദ്ദേഹത്തിന്‌ അടുത്ത ബന്ധമുണ്ടെന്നും ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു. ഭരത്ഭൂഷണ്‍ സര്‍ക്കാരിന്റെ വിശ്വസ്‌തനാണ്‌. ഉമ്മന്‍ചാണ്ടി പറയുന്നതു മാത്രമാണ്‌ അദ്ദേഹം അനുസരിക്കുന്നത്‌.
രമേശ്‌ചെന്നിത്തലയെ ഭരത്‌ഭൂഷണ്‍ ധിക്കരിച്ചുവെന്ന വി.എസിന്റെ ആരോപണം മുഖ്യമന്ത്രി പുച്ഛിച്ച്‌ തള്ളുകയാണുണ്ടായത്‌. ചെന്നിത്തലയെയല്ല ഒരു മന്ത്രിയെയും ചീഫ്‌ സെക്രട്ടറി ധിക്കരിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭരത്‌ഭൂഷനെ തനിക്ക്‌ പരിപൂര്‍ണ്ണ വിശ്വാസമാണെന്നും അദ്ദേഹത്തിന്‌ വി.എസ്‌. സ്വഭാവസര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതുവിധേനയും ഭരണം അട്ടിമറിക്കാന്‍ നടക്കുന്ന സിപിഎം ഐഎഎസുകാരെ പിണക്കി പുതിയ വഴി തേടുന്നത്‌ അപകടമാണെന്നും ഇതിനെതിരം ജാഗ്രത പുലര്‍ത്തണമെന്നും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends