Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..


അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...

ദിലീപിന് ജാമ്യം ലഭിച്ചതോടെ ന്യായീകരണവുമായി ഡിജിപി; ജാമ്യം പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി; കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ല

04 OCTOBER 2017 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...

കേവലം മണിക്കൂറുകള്‍ കൊണ്ട് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം കഴിയുമ്പോഴും പോലീസിനാകുന്നില്ല. അങ്ങനെ ദിലീപിന്റെ അറസ്റ്റോടെ കൈയ്യടി നേടിയ പോലീസ് വിമര്‍ശിക്കപ്പെടുകയാണ്. അന്വേഷണ സംഘത്തിന്റെ താത്പര്യ കുറവാണ് അവസാന വട്ടം ജാമ്യം കിട്ടാന്‍ ദിലീപിനെ സഹായിച്ചതെന്നാണ് പൊതുവേയുള്ള ആരോപണം. 

ഇതോടെ ഈ ആരോപണങ്ങള്‍ക്കെതിരെ ഡിജിപി തന്നെ രംഗത്തെത്തി. ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമില്ലെന്നും ഡിജിപി പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നലെ ജാമ്യം ലഭിച്ച നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിരപരാധിയായ തന്നെ കള്ളക്കെസില്‍ കുടുക്കാനൊരുങ്ങുന്നു എന്നാണ് നാദിര്‍ഷ ആരോപിച്ചിരിക്കുന്നത്. താരത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതിനിടയിലാണ് താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ചെയ്തിരുന്നില്ല.

കേസില്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്ന നടന്‍ ദിലീപിന് 85 ദിവസത്തിന് ശേഷം ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ട് കെട്ടിവെക്കുക, ഇരയെക്കുറിച്ച് പരാമര്‍ശിക്കരുത്, ഒരു ലക്ഷം രൂപ ബോണ്ടും രണ്ടു ആള്‍ജാമ്യവും നല്‍കുക, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആലുവ സബ്ജയിലില്‍ കിടക്കുകയായിരുന്ന താരത്തിനെതിരേ സ്വാഭാവികജാമ്യത്തിന് അവസരം നല്‍കാതെ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത്.

താരത്തിന് ജാമ്യം കിട്ടിയതോടെ ഇനി കുറ്റപത്രം തിടുക്കത്തില്‍ സമര്‍പ്പിക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്. കേസില്‍ നാലു പേരെ കൂടി പോലീസ് ചോദ്യം ചെയ്യും. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടെന്നും ഇദ്ദേഹം ആദ്യം നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നിരുന്നാലും കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കുമെന്ന് തന്നെയാണ് അന്വേഷണസംഘത്തിന്റെ തലവന്‍ പറയുന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദത്തിലും അന്വേഷണസംഘത്തിന് അതൃപ്തിയുണ്ട്. ദിലീപിനെതിരേയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഉന്നയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് പോലീസിന്റെ ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണസംഘം മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയതോടെ ഇന്നലെ വൈകുന്നേരം ദിലീപ് ആലുവ സബ്ജയിലില്‍ നിന്നും സ്വതന്ത്രനായി. ജയില്‍ മോചിതനായ അദ്ദേഹത്തിന് ആരാധകര്‍ ഉജ്വല സ്വീകരണമാണ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (6 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (13 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (15 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (22 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (34 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (4 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (4 hours ago)

Malayali Vartha Recommends