Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഹാദിയ കേസില്‍ നിന്നും മുസ്ലീം ലീഗ് പിന്‍മാറി; കേരള യൂത്ത് ലീഗ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസില്‍ നിന്നും പിന്‍മാറുന്നു

04 OCTOBER 2017 11:30 AM IST
മലയാളി വാര്‍ത്ത

ഹാദിയ കേസിൽ നിന്നും ലീഗ് പിൻമാറി. കേരള യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ഫയൽ ചെയ്ത കേസിൽ നിന്നും പിൻമാറാനാണ് തീരുമാനം. ഹാദിയ കേസ് പിന്തുടർന്നാൽ ലീഗിനും കോൺഗ്രസിനുമുള്ള മതേതര മുഖം നഷ്ടമാകുമെന്ന കണ്ടെത്തലിനെ തുടർന്നാൽ കേസിൽ നിന്നും പൂർണമായി പിൻമാറാൻ യു ഡി എഫും ലീഗും തീരുമാനിച്ചത്.

അഖില എന്ന ഹാദിയ ഇപ്പോൾ തീവ്ര ഇസ്ലാം സംഘടനകളുടെയും സി പി എമ്മിന്റെയും വിൽപ്പന ചരക്കാണ്. ഇതിൽ കയറി തലയിട്ട് ബിജെപിക്ക് വളമാകേണ്ടെന്ന നിലപാടിലാണ് യു ഡി എഫ്. വേങ്ങര ഉപതെരഞ്ഞടുപ്പാണ് യു ഡി എഫിനെ ഇതിൽ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞടുപ്പിനു തൊട്ടുമുമ്പാണ് മുനവറലി തങ്ങൾ ഹാദിയ കേസിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. ഹാദിയ വീട്ടുതടങ്കലിലാണെന്നും ഇതിനെതിരെ കമീഷൻ നടപടിയെടുക്കണമെന്നുമാണ് ആവശ്യം.

ചൊവ്വാഴ്ചയാണ് കേസ് പരിഗണിച്ചത്. മുനവറലി തങ്ങൾ കേസിൽ ഹാജരാകാൻ തിരുവനന്തപുരത്തേക്ക് തിരിച്ചെങ്കിലും കുഞ്ഞാലികുട്ടി മടക്കി വിളിക്കുകയായിരുന്നു. മലപ്പുറത്തെ ഹിന്ദു വോട്ടുകളിൽ ഒരു നല്ല ശതമാനം ലഭിക്കുന്നത് ലീഗിനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഹൈന്ദവരെ പിണക്കേണ്ടെന്ന തീരുമാനമാണ് ലീഗ് സ്വീകരിച്ചത്.

സംസ്ഥാന വനിതാ കമ്മീഷനെ ഉപയോഗിച്ചാണ് സി പി എം ഹാദിയ കേസിനെ ഉപയോഗിക്കുന്നത്. സി പി എം ഇത് വരെയും നാദിയ കേസിൽ നേരിട്ട് ഇടപെട്ടിട്ടില്ല. വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ സി പി എം നേതാവാണ്. അവരെ ഉപയോഗിച്ചാണ് പാർട്ടി കരുക്കൾ നീക്കുന്നത്. അതേ സമയം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ പ്രധാന പ്രചരണായുധം ഹാദിയയാണ്.

അഖില എന്ന ഹാദിയയെ ബിജെപിയും ഉപയോഗിക്കുന്നില്ല. സമുദായ സ്പർദ്ധയുണ്ടാക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം. വൈക്കം സ്വദേശിനി അഖില പിന്നീട് ഇസ്ലാം മതവിശ്വാസിയാവുകയായിരുന്നു. സി പി എം പ്രവർത്തകനായ അശോകനാണ് അഖിലയുടെ പിതാവ്. അദ്ദേഹത്തിന്റെ സംരക്ഷണയിലാണ് ഇപ്പോൾ അഖില. കോടതി നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഇപ്പോൾ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 minute ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 minute ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (14 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (18 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (24 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (34 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (43 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends