Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയുടെ കാമുകന്റെയും ബന്ധുക്കളുടെയും പീഢനം: അധ്യാപകരോട് തുറന്നുപറഞ്ഞ പെണ്‍കുട്ടി മൂന്ന് സഹോദരങ്ങളോടൊപ്പം ഗാന്ധിഭവനില്‍ അഭയം തേടി

06 OCTOBER 2017 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

അമ്മയുടെ കാമുകന്റെയും മാതാപിതാക്കളുടെയും പീഢനവും ഉപദ്രവവും സഹിക്കാനാവാതെ നാല് പെണ്‍കുട്ടികള്‍ അദ്ധ്യാപകരോട് പരാതിപ്പെട്ട് ഗാന്ധിഭവനില്‍ അഭയം തേടി. പുന്നല അജി ഭവനില്‍ അനിത(29) തന്റെ നാല് പെണ്‍മക്കളെയും ചുമലില്‍ തലചായ്ച്ചുറങ്ങുന്ന 10 മാസം പ്രായമായ മകനുമായാണ് പുന്നല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരോടൊപ്പം ഗാന്ധിഭവനിലെത്തിയത്.

പ്രലോഭനങ്ങളിലും ചതിക്കുഴികളിലും പെട്ട അനിത നാല് പെണ്‍മക്കളെയും ഗാന്ധിഭവനിലെത്തിക്കാന്‍ തീരുമാനിച്ചത് മൂത്ത മകള്‍ ശ്രീനിധിയുടെ കടുത്ത നിര്‍ബന്ധത്തെ തുടര്‍ന്നാണ്. കുട്ടികള്‍ പഠിക്കുന്ന പുന്നല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകരോട് തങ്ങള്‍ വീട്ടില്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ പറയുകയും, തങ്ങളെ വീട്ടിലെ നിലവിലുള്ള ചുറ്റുപാടുകളില്‍ നിന്ന് രക്ഷിക്കണെമെന്നും ആവശ്യപ്പെട്ടതോടെ സ്കൂളിലെ അദ്ധ്യാപകര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ശ്രീനിധി ആര്‍, ശ്രീനിമി ആര്‍, ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഖില എ, എല്‍ കെ ജിയില്‍ പഠിക്കുന്ന ആതിര എ എന്നിവരെയാണ് മാതാവ് അനിത, സ്കൂളിലെ അദ്ധ്യാപകരായ എസ് സജീവ്, ഉഷാകുമാരി, പ്രവീണ്‍, സഫിയാ ബീവി എന്നിവരും പത്തനാപുരം പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ ഷാജഹാന്‍ എന്നിവരും ചേര്‍ന്ന് ഗാന്ധിഭവനില്‍ എത്തിച്ചത്.

അനിതയുടെ ആദ്യഭര്‍ത്താവ് രഘു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളില്‍ അനിതയ്ക്ക് രണ്ടു കുട്ടികളുണ്ട്. പിന്നീട് മേസ്തിരിപ്പണി ചെയ്തു വന്നിരുന്ന അജിത്തുമായി അനിത കുടുംബജീവിതം ആരംഭിച്ചു. ഇയാളില്‍ തുടര്‍ന്ന് വീണ്ടും രണ്ട് കുട്ടികളായി. ഇതിനിടയില്‍ അജിത്തിനെ പിരിഞ്ഞ് വീണ്ടും വയസിനിളയ രഞ്ജിത്തുമായി അനിത ജീവിതം ആരംഭിച്ചു. അതിലിപ്പോള്‍ പത്തുമാസം പ്രായമായ ഒരു കുട്ടിയുണ്ട്.

മദ്യവും മയക്കുമരുന്നും ലഹരി ഉപയോഗവും ഉള്ളവരുമായുളള തന്റെ ജീവിതമാണ് ദുരന്തജീവിതത്തിന് കാരണമായതെന്ന് അനിത പറയുന്നു്. ആദ്യ ഭര്‍ത്താവ് രഘുവിനെ മാത്രമാണ് നിയമപരമായി അനിത വിവാഹം കഴിച്ചത്. അജിത്തുമായും ഇപ്പോള്‍ തന്റെ ജീവിത പങ്കാളിയാണെന്ന് അനിത പറയുന്ന രഞ്ജിത്തുമായും വിവാഹം കഴിച്ചിട്ടില്ല. രഞ്ജിത്തിന് 24 വയസാണ് ഉള്ളത്. അനിതയ്ക്കാവട്ടെ 29വയസും. ആദിവാസി വിഭാഗത്തില്‍പ്പെട്ട രഞ്ജിത്ത് ഇതിന് മുമ്ബ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. അയാള്‍ക്ക് ഉള്ള രണ്ടു പെണ്‍മക്കള്‍ മറ്റെവിടെയോ ആണെന്നാണ് അനിത പറയുന്നത്.

മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം രഞ്ജിത്തിന്റെ വീട്ടില്‍ പതിവാണെന്ന് കുട്ടികള്‍ അദ്ധ്യാപകരോട് പരാതിപ്പെട്ടിട്ടുണ്ട്. മദ്യപിച്ച ശേഷം തന്റെ മകന്റേതല്ലാത്ത കുട്ടികള്‍ എന്ന കാരണം പറഞ്ഞ് നാലുമക്കളെയും ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് അനിതയും മക്കളും പറയുന്നു. നിത്യവും താനും ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് പറയുന്ന അനിത 'എന്റെ അഹങ്കാരത്തിന് എല്ലാം പറ്റിപ്പോയി' എന്നാണ് പറഞ്ഞത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (5 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (50 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

Malayali Vartha Recommends