Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകന് ആളുമാറി... പിന്നെ സംഭവിച്ചത്?

06 OCTOBER 2017 10:27 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

കാമുകി തന്നോട് അടുപ്പം കാണിക്കാത്തതിന് കാണം സുഹൃത്താണെന്ന് ആരോപിച്ച് കാമുകന്റെ നടപടി പാരയായി. യുവാവ് കാമുകിയുടെ സുഹൃത്തിനെ വീട്ടില്‍ കയറി തല്ലി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനായ കരുനാഗപ്പള്ളി സ്വദേശി ഷിഹാസിനെ (22) ഈസ്റ്റ് എസ്.ഐ രഞ്ജിത് കെ.വിശ്വനാഥന്‍ അറസ്റ്റ് ചെയ്തു. പുതുപ്പള്ളി എസ്.എം.ഇയിലെ ബി.എസ്.സി എം.എല്‍.ടി രണ്ടാം വര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രാത്രി മര്‍ദ്ദനമേറ്റത്.

ഷിഹാസിന്റെ മുന്‍ കാമുകിയായ കരുനാഗപ്പള്ളി സ്വദേശിനിയുടെ സുഹൃത്താണ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥി. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് തെറ്റിധരിച്ചാണ് ഷിഹാസ് ഹോസ്റ്റലില്‍ കയറി മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഷിഹാസും കരുനാഗപ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പുതുപ്പള്ളിയിലെ എസ്.എം.ഇ കോളേജില്‍ പഠിക്കാനെത്തിയ ശേഷം പെണ്‍കുട്ടി തന്നോടു അടുപ്പം കാണിക്കുന്നില്ലെന്നു ഷിഹാസിനു പരാതിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായും പോലീസ് പറയുന്നു.

തുടര്‍ന്ന് ഷിഹാസ് അന്വേഷിച്ചപ്പോള്‍ ദാനിയേലും പെണ്‍കുട്ടിയും സുഹൃത്തുക്കളാണെന്നു കണ്ടെത്തി. കാമുകിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു പിന്നില്‍ ദാനിയേലാണെന്നു ഷിഹാസ് തെറ്റിധരിക്കുകയും ചെയ്തു. ഇതേച്ചൊല്ലി ഷിഹാസും ദാനിയേലും തമ്മില്‍ ഫോണില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു.

എസ്.എം.ഇ വിദ്യാര്‍ഥികളായ ദാനിയേലും സുഹൃത്തുക്കളും തലപ്പാടിക്കു സമീപത്തെ വാടക വീട്ടിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഷിഹാസും സുഹൃത്തുക്കളും ദാനിയേലിനെ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദാനിയേലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷിഹാസ് അടക്കം എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അറസ്റ്റിലായ ഷിഹാസിനെ കോടതിയില്‍ ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (5 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (50 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

Malayali Vartha Recommends