യോഗാകേന്ദ്രം ജയില്‍പോലെ, ചൂരലുപയോഗിച്ച് മര്‍ദ്ദിക്കുന്നത് പതിവാണ്... തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ പരാതിയുമായി മുന്‍ യോഗാ അധ്യാപകന്‍

യോഗാകേന്ദ്രം ജയില്‍പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതമോ ജാതിയോ മാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന സംഘടനയിലൂടെയാണ് യോഗ കേന്ദ്രത്തിലെത്തിക്കുന്നതെന്ന് മുന്‍ യോഗാ അധ്യാപകന്‍ എ.വി.കൃഷ്ണകുമാര്‍ പറഞ്ഞു.
തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ പരാതിയുമായി മുന്‍ യോഗാ അധ്യാപകന്‍ എ.വി.കൃഷ്ണകുമാര്‍ രംഗത്തെത്തുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് കൃഷ്ണകുമാര്‍ പുറത്ത് വിട്ടത്.
യോഗാ കേന്ദ്രത്തിലെത്തുന്ന യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ചൂരലുപയോഗിച്ച് മര്‍ദ്ദിക്കുന്നത് ഇവിടെ പതിവ് സംഭവമാണ്.
അഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്ത് ഹിന്ദു വിഭാഗത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവിടങ്ങളില്‍ നടക്കുന്നുണ്ടെന്നും ഇത്തരം പീഡനങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























