Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇറാഖ്‌ ; നമ്മുടെ സഹോദരിമാര്‍ രക്ഷപ്പെട്ടതെങ്ങനെ? കേന്ദ്ര സര്‍ക്കാരിനൊപ്പം ജോസ്‌ കെ. മാണിക്കും അഭിമാനിക്കാം

04 JULY 2014 04:27 AM IST
മലയാളി വാര്‍ത്ത.

നമ്മുടെ കൂടെപ്പിറപ്പുകളായ ആ മലയാളി നഴ്‌സുമാര്‍ എല്ലാ പ്രതിബന്ധങ്ങളും കടന്ന്‌ ഇര്‍ബലിന്‍ വിമാനത്താവളത്തിലെത്തി. കേന്ദ്ര സര്‍ക്കാര്‍ അയച്ച എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാളെ രാവിലെ ഏഴ്‌ മണിക്ക്‌ അവര്‍ കൊച്ചിയിലെത്തും. മലയാളികളെ സംബന്ധിച്ചടുത്തോളം ആശങ്കകളുടെ ദിവസങ്ങളായിരുന്നു.
ഇറാഖിലെ വിമതരില്‍ നിന്നും ആ മലയാളി നഴ്‌സുമാര്‍ രക്ഷപ്പെട്ട്‌ തിരിച്ചെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനോടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കോട്ടയം എം.പി. ജോസ്‌ കെ മാണിയോടും അവരുടെ കുടുംബങ്ങള്‍ ഒന്നടങ്കം നന്ദി പറയുകയാണ്‌.
വിമതരുടെ ഇടയില്‍ അകപ്പെട്ടുപോയ മലയാളി നഴ്‌സുമാരില്‍ അധികവും കോട്ടയം ജില്ലക്കാരാണ്‌. അതിനാല്‍ തന്നെ നഴ്‌സുമാര്‍ വിമതരുടെ കസ്റ്റഡിയിലാണെന്ന്‌ അറിഞ്ഞ ഉടനെ അവരുടെ കുടുംബം ആദ്യം ബന്ധപ്പെട്ടത്‌ കോട്ടയം എം.പി.യും നാട്ടുകാരനുമായ ജോസ്‌ കെ. മാണിയെയാണ്‌. ഉടന്‍ തന്നെ ജോസ്‌ കെ മാണി ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു. അടിയന്തിരമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഡല്‍ഹിയിലേക്ക്‌ തിരിക്കുകയും ചെയ്‌തു. കേരള മുഖ്യമന്ത്രിയും സംഘവും ഡല്‍ഹിയിലെത്തുന്നതിന്‌ ദിവസങ്ങള്‍ക്കുമുമ്പ്‌ തന്നെ ജോസ്‌ കെ മാണി ഡല്‍ഹിയിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും പ്രശ്‌നത്തിന്റെ ഗൗവരം ചര്‍ച്ച ചെയ്‌തു.

കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജുമായി നേരിട്ടും ഫോണിലും നിരവധി തവണ ജോസ്‌ കെ മാണി ചര്‍ച്ചകള്‍ നടത്തി. യഥാര്‍ത്ഥത്തില്‍ ജോസ്‌ കെ മാണിയുടെ നിരന്തരമായ ശ്രമങ്ങളാണ്‌ ആദ്യഘട്ടത്തില്‍ ഉറങ്ങി കിടന്ന കേന്ദ്ര സര്‍ക്കാരിനെ ഉണര്‍ത്തിയത്‌. നഴ്‌സുമാര്‍ മോചിതരായ ഉടനെ രണ്ട്‌ മക്കള്‍ ഇറാഖിലുള്ള, ഏറ്റുമാനൂരിലുള്ള കെ.സി. എബ്രഹാമിന്റെ വീട്ടില്‍ ജോസ്‌ കെ മാണി എത്തി സന്തോഷം പങ്കിട്ടു. നഴ്‌സുമാരെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച്‌ ജോസ്‌ കെ മാണി സംസാരിച്ചു.
മന്ത്രിമാരായ കെ.എം.മാണി, രമേശ്‌ ചെന്നിത്തല, മഞ്ഞളാംകുഴി അലി എന്നിവരും ഡല്‍ഹിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഴിഞ്ഞമാസമാണ്‌ ഇറാഖിലെ നഴ്‌സുമാരെ മൊസൂളില്‍ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്‌. നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെ 24 മണിക്കൂര്‍ കൊണ്ടുണ്ടായ മോചന പ്രക്രിയയല്ല ഇത്‌.
അപകടം കൂടാതെ നഴ്‌സുമാര്‍ എത്തുമ്പോള്‍ അഭിമാനിക്കാവുന്നത്‌ കേന്ദ്ര സര്‍ക്കാരിനും ജോസ്‌ കെ മാണിക്കും കേരള സര്‍ക്കാരിനുമാണ്‌.

മുബൈയിലും ഡല്‍ഹിയിലും ദുബായിലുമുള്ള എയര്‍ഇന്ത്യാ വിമാനങ്ങള്‍ ഇര്‍ബിന്‍ വിമാന താവളത്തിലെത്തിക്കുന്നതില്‍ ജോസ്‌ ചരടു വിലച്ചിരുന്നു. നഴ്‌സുമാര്‍ പുറപ്പെട്ട വിവരം തങ്ങളുടെ കോട്ടയത്തുള്ള ബന്ധുക്കളെ വിളിക്കുമ്പോള്‍ ജോസ്‌ കെ മാണി അവരുടെ വീട്ടില്‍ സന്നിഹിതനായിരുന്നു. ആശങ്കയുടെ 24 മണിക്കൂര്‍ അവസാനിക്കുമ്പോള്‍ തനിക്ക്‌ കഴിഞ്ഞ ഒരാഴ്‌ച ആശങ്കയുടേയായിരുന്നെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞു. 46 മലയാളി നഴ്‌സുമാര്‍ ത്രിക്രിത്തില്‍ കുടുങ്ങിയതു മുതല്‍ താന്‍ വേദന അനുഭവിക്കുകയായിരുന്നുവെന്നും ജോസ്‌ പറഞ്ഞു.
ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കും കേന്ദ്രസര്‍ക്കാരിനും ജോസ്‌ കെ മാണി നന്ദി അറിയിച്ചു. സുഷമാസ്വരാജ്‌ മോചനത്തിന്‌ നിര്‍ണായക പങ്ക്‌ വഹിച്ചതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഡല്‍ഹിയിലെ പ്രവര്‍ത്തനം കാര്യങ്ങളെ തീരത്തടിപ്പിക്കാന്‍ ഏറെ സഹായിച്ചെന്നും ജോസ്‌ കെ മാണി മലയാളിവാര്‍ത്തയോട്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (17 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (36 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (47 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (59 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

Malayali Vartha Recommends