ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 52 കാരൻ തെളിവെടുപ്പിനിടെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മണപ്പുറം കുരുവിൻമുകൾ പറയാട്ടുകോണം കാവുവിള വീട്ടിൽ അശോകൻ (52) തെളിവെടുപ്പിനിടെ സ്വന്തം വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച്ച വൈകുന്നേരം നാലുമണിയോടുകൂടിയായിരുന്നു സംഭവം.
അശോകന്റെ ഭാര്യയുടെ നിലവിളി കേട്ടെത്തിയവർ കണ്ടത് അശോകൻ 67 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ ചാടിയയതാണ്. തുടർന്ന് കാട്ടാക്കട ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും അശോകനെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു.
നാട്ടുകാരും പൊലീനും ചേർന്ന് രക്ഷപ്പെടുത്തിയ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കൾ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസിൽ പരാതി നൽകിയത്.
വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിരുന്നു. ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ച വൈകിട്ട് മലയിൻകീഴ് സി.ഐ ടി. ജയകുമാർ, എസ്.ഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മച്ചേൽ ഭാഗത്ത് നിന്നാണ് പിടികൂടിയത്.
തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടിരുന്നത്. ചികിത്സയിലുള്ള അശോകനെതിരെ ഡോക്ടർ നിർദ്ദേശമനുസരിച്ച് മാത്രമേ പൊലീസിന് മേൽനടപടികൾ സ്വീകരിക്കാനാകൂ.
https://www.facebook.com/Malayalivartha


























