Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

സി.പി.ഐയുടെ പാര്‍ലമെന്ററി പാര്‍ട്ടിനേതാവായ റവന്യൂമന്ത്രി പലപ്പോഴും സൂപ്പര്‍മുഖ്യമന്ത്രി ചമയുന്നെന്നാണ് സി.പി.എമ്മിന്റെ ആക്ഷേപം

20 NOVEMBER 2017 04:34 PM IST
മലയാളി വാര്‍ത്ത

സി.പി.എം- സി.പി.ഐ തര്‍ക്കങ്ങള്‍ അയയുന്നതിനിടെ സി.പി.എം ജനപ്രതിനിധികള്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുന്നു. തിങ്കളാഴ്ച കാസര്‍കോഡ് റവന്യൂമന്ത്രി പങ്കെടുത്ത പരിപാടികളില്‍ നിന്ന് സി.പി.എം എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, രാജഗോപാലന്‍, എം.പി പി.കരുണാകരന്‍ എന്നിവര്‍ വിട്ടു നിന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു ഇത്. ഇതിന് മുമ്പ് മഞ്ചേരിയില്‍ മന്ത്രിയുടെ പരിപാടിക്കും സി.പി.എം ജനപ്രതിനിധികള്‍ എത്തിയിരുന്നില്ല. ജില്ലാ പഞ്ചായത്ത് അംഗമായ എ.പി ഉഷ പകുതിയോടെയാണ് യോഗത്തിനെത്തിയത്. സംഭവത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്നത്. ഇത് സംശയത്തിനിട നല്‍കുന്നു.

സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ള നേതാക്കള്‍ റവന്യൂമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് ഒരു വിഭാഗം തേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരിപാടിയുടെ ഡേറ്റ് മാറ്റിയതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചതെന്ന് മറ്റുചിലര്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഇടുക്കിയിലെ നെടുങ്കണ്ടത്ത് റവന്യൂ മന്ത്രി വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ സി.പി.എം നേതാക്കളും മറ്റും ഉണ്ടായിരുന്നില്ല. ഇടത് സ്വതന്ത്രനായ ജോയിസ് ജോര്‍ജ് എം.പിമാത്രമാണ് ഉണ്ടായിരുന്നത്. യോഗത്തില്‍ വെച്ച് എം.പി ഭൂമി കയ്യേറിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

റവന്യൂമന്ത്രിയുടെ കടുംപിടുത്തങ്ങളാണ് മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും വെട്ടിലാക്കിയതെന്ന് ആക്ഷേപമുണ്ട്. ഇതിന്റെ പ്രതിഫലനമാണ് മന്ത്രിയുടെ യോഗങ്ങളിലും കാണുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രി എടുക്കുന്ന പല തീരുമാനങ്ങള്‍ക്കും എതിരായ നിലപാടാണ് റവന്യൂമന്ത്രി സ്വീകരിക്കുന്നത്. പലപ്പോഴും അദ്ദേഹം മാധ്യമങ്ങളിലൂടെയും മറ്റും തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. കായല്‍ കയ്യേറിയ തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് റവന്യൂമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. അതുപോലെ തിരുവനന്തപുരം ലോ അക്കാദമിയിലെ ഭൂമി പ്രശ്‌നം ഉയര്‍ന്ന് വന്നപ്പോള്‍, കരാര്‍ലംഘനം നടത്തിയതിനാല്‍ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്നാണ് റവന്യൂമന്ത്രി ആവശ്യപ്പെട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (16 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends