Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

സസ്‌പെഷനിലായ നേതാവിനെ സെക്രട്ടറിയാക്കിയതോടെ അപമാനിതരായ പ്രത്യേക വിഭാഗം നീതിക്കായ് പൊരുതുന്നു

20 NOVEMBER 2017 10:41 PM IST
മലയാളി വാര്‍ത്ത

ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന ആപ്തവാക്യവുമായി ഉയര്‍ന്നു വന്നവയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. എന്നാല്‍ നേതാക്കള്‍ തന്നെ അതിന് മുന്നിട്ടിറങ്ങിയാലോ. ഇതാണ് പത്തനംതിട്ടയില്‍ കുറേനാളുകള്‍ കൊണ്ടേ പുകയുന്നത്.

കേരളത്തിലെ സി.പി.ഐയുടെ മെമ്പര്‍ഷിപ്പില്‍ 70% പട്ടികജാതി ഈഴവ സമുദായങ്ങളില്‍ പെട്ടവരാണ്. പാര്‍ട്ടിയുടെ നേതൃ സ്ഥാനങ്ങളിലും ജനപ്രതിനിധികളിലും ഈഴവ സാന്നിധ്യം സജീവമെങ്കിലും പട്ടികജാതിക്കാര്‍ക്ക് കാര്യമായ പരിഗണന ഇല്ല. സംഘപരിവാര്‍ മാനസിക വസ്ഥയുള്ള നായര്‍ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ അപ്രമാദിത്വം ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ചിറ്റയം ഗോപകുമാറിനെ ജാതിയമായ പരാമര്‍ശങ്ങളാല്‍ ആക്ഷേപിച്ച പത്തനംതിട്ടയിലെ പാര്‍ട്ടി നേതാവായ മനോജ് ചരളേലിനെതിരായ പാര്‍ട്ടി നടപടി പ്രഹസനമായിരുന്നുവെന്ന തിരിച്ചറിവ് പാര്‍ട്ടിയില്‍ പട്ടിക ജാതിക്കാര്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.

ഇന്നലെ നടന്ന റാന്നി ഏരിയ സമ്മേളനത്തില്‍ മനോജ് ചരളേലിനെ സെക്രട്ടറിയാക്കിയ വാര്‍ത്ത പാര്‍ട്ടിയിലെ ഓരോ ദളിതര്‍ക്കും നേരെയുള്ള കൊഞ്ഞണം കുത്തലാണെന്ന് അണികള്‍ക്കിടയില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നു തുടങ്ങി. കൊറ്റനാട് എന്‍.എസ്.എസ് കരയോഗം ഭാരവാഹിയും എസ്.സി.വി ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മാനേജരുമായ മനോജ് എല്ലാ പാര്‍ട്ടികളിലെയും ഉന്നതരുടെയും അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. യു.ഡി.എഫ് ഭരണകാലത്ത് പ്ലസ്ടു ഇടപാടുകളില്‍ യു.ഡി. എഫ് നേതാക്കളെക്കാള്‍ സ്വാധീനം മനോജിനായിരുന്നു.

മനോജ് ഒരുക്കുന്ന സ്വകാര്യ സല്‍ക്കാരങ്ങളുടെ രുചി പറ്റിയ ഉന്നത സി.പി.ഐ നേതാക്കള്‍ ഗ്രൂപ്പ് മറന്ന് മനോജിനായി ഒന്നിക്കുകയായിരുന്നു. നേതാക്കളെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്ന പല രഹസ്യങ്ങളും മനോജിന്റെ പക്കലുണ്ടെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പി. പ്രസാദിനെ മാറ്റി ഏ.പി. ജയനെ ജില്ലാ സെക്രട്ടറിയാക്കാന്‍ മനോജിന്റെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തനം നടന്നത്. എന്നാല്‍ മനോജിനെ വീണ്ടും പ്രതിഷ്ഠിക്കാന്‍ പ്രസാദും ജയനും കൈകോര്‍ത്തതും പാര്‍ട്ടി അണികള്‍ക്ക് അതിശയമായി. ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യം അലോസരപ്പെടുത്തുന്ന ചെങ്ങറ സുരേന്ദ്രനും മനോജിന്റെ പുനപ്രവേശനത്തില്‍ നല്ല പങ്കു വഹിച്ചു. കനയ്യകുമാറിലൂടെ ഇന്ത്യയിലെ ദളിത് സമൂഹത്തെ സി.പി.ഐ നല്ല രീതിയില്‍ സ്വാധീനിച്ചു വരവെ കടുത്ത ജാതിയ പരാമര്‍ശം നടത്തിയ മനോജിനെ വീണ്ടും വാഴിച്ചത് വഴി കേരളത്തിലെ സി.പി.ഐ നേതൃത്വത്തിന്റെ തനിനിറം പുറത്തെത്തിച്ചിരിക്കുകയാണ്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ മാവേലിക്കരയില്‍ മത്സരിക്കുന്ന സി.പി.ഐ നിലം തൊടില്ലായെന്നും അണികള്‍ തന്നെ പറഞ്ഞു തുടങ്ങി.

പ്രതിശ്രുത വധുവുമായുള്ള മനോജിന്റെ വിവാദ സംഭാഷണം പുറത്ത് വന്നതോടെയാണ് സിപിഐക്ക് വലിയ ക്ഷീണമുണ്ടാക്കിയത്. നാണക്കേടില്‍ നിന്നൊഴിവാകാനായി മനോജിനെതിരെ നടപടി കൂടിയേ തീരൂവെന്ന് സംസ്ഥാന നേതൃത്വം പത്തനംതിട്ട ജില്ലാ കമ്മറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയ നേതൃത്വവും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെയാണ് സസ്‌പെന്‍ഷന്‍ എത്തിയത്. എന്നാല്‍ ഒരു കൊല്ലം മുമ്പ് തന്നെ തിരിച്ച് പദവി നല്‍കി ആദരിക്കുകയാണ് പത്തനംതിട്ടയിലെ സിപിഐ. ജില്ലയില്‍ നല്ല സ്വാധീനമുള്ള നേതാവാണ് മനോജ് ചരളേല്‍. അതുകൊണ്ട് തന്നെ പത്തനംതിട്ടയില്‍ പടി മുറുക്കണമെങ്കില്‍ ഔദ്യോഗിക പക്ഷത്തിന് മനോജിന്റെ പിന്തുണ അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലം ഭാരവാഹിയാക്കി മാറ്റുന്നത്. ഈ സമ്മേളനത്തില്‍ ഇതിന് അപ്പുറത്തേക്കുള്ള പദവികള്‍ ചരളേലിന് നല്‍കുമെന്നും സൂചനയുണ്ട്. വിഷയത്തില്‍ മനോജിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയായിരുന്നു സിപിഐയുടെ ജില്ലാ സെക്രട്ടറി ചെയ്തിരുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ മനോജിനെ നേരിട്ടറിയാമെന്നും ജാതീയമായ ചിന്തകള്‍ വച്ച്

പ്രതിശ്രുത വധുവുമായുള്ള സംഭാഷണത്തില്‍ മനോജ് ചരളേല്‍ ഗോപകുമാറിനെക്കുറിച്ച് പറഞ്ഞത് ആ പന്ന പുലയനെ കണ്ടാല്‍ നമ്മള്‍ വെള്ളം കുടിക്കില്ലെന്നായിരുന്നു. ഇത് പുറത്ത് വന്നതിന് പിന്നാലെ വന്‍ പൊട്ടിത്തെറിയാണ് പാര്‍ട്ടിയിലും ഉടലെടുത്തത്. ദളിത് വിഷയങ്ങളുയര്‍ത്തി ദേശീയ ശ്രദ്ധ നേടുന്ന സിപിഐയുടെ ഒരു നേതാവിന് ചേരാത്ത പ്രവര്‍ത്തിയാണ് ഉണ്ടായതെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തി. പുരോഗമന ചിന്തകളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് അവകാശപ്പെടുമ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നം അനുവദിക്കാന്‍ ആകില്ലെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പക്ഷം. ഇതുകൊണ്ട് മാത്രമാണ് മനോജിനെതിരെ സസ്‌പെന്‍ഷന് ജില്ലാ കമ്മറ്റി തയ്യാറായത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് നടപടിയെടുത്ത് ഒരു വര്‍ഷം ആകുന്നതിന് മുമ്പ് മനോജ് പദവിയില്‍ തിരിച്ചെത്തിയത്.

ആ പന്നപ്പുലയനെ കണ്ടാല്‍ നമ്മള്‍ വെള്ളം കുടിക്കില്ലെന്ന് പറയുന്ന മനോജ് ചരളേല്‍ ചിറ്റയം ഗോപകുമാര്‍ ഉള്ള അടൂരിലേക്ക് വരുന്നതില്‍ തനിക്ക് തീരെ താല്‍പര്യമില്ലെന്നും വിവാദ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ടായിരുന്നു. ജനുവരിയില്‍ പ്രതിശ്രുത വധുവുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സിപിഐയുടെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയായ പികെ വാസുദേവന്‍നായരുടെ അനന്തരവളുടെ മകന്‍ കൂടിയാണ് മനോജ്. പത്തനംതിട്ടയിലെ സിപിഐക്കാരില്‍ പ്രധാനിയും

ജനുവരി 18 ന് മനോജിന്റെ വിവാഹം നടത്താന്‍ ഉറപ്പിച്ചിരുന്നു. ഇവരുടേത് രണ്ടാം വിവാഹമായിരുന്നു. പിന്നീട് ഇവര്‍ ഈ വിവാഹത്തില്‍ നിന്ന് പിന്മാറി. വിവാഹം മുടങ്ങുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തു വന്നത്. അഡ്വ. ബിജേന്ദ്ര ലാല്‍ എന്നയാളാണ് ഈ സംഭാഷണം വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്

പ്രതിശ്രുത വധുവുമായി നടത്തിയ സംഭാഷണത്തിന്റെ ഒടുവിലാണ് വിവാദ പരാമര്‍ശം ഉള്ളത്. ജനുവരി മൂന്നിന് നടന്ന സംഭാഷണമാണിത്. അന്നാണ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം അടൂരില്‍ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന റാലിക്കൊന്നും പോയില്ലേ എന്ന് പ്രതിശ്രുത വധു ചോദിക്കുന്നിടത്ത് നിന്നാണ് വിവാദ പരാമര്‍ശത്തിന്റെ തുടക്കം. അടൂരില്‍ നടക്കുന്നതിന് നമുക്കെന്നാ കാര്യമെന്ന് മനോജ് ചോദിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (17 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends