Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദൃശ്യം സിനിമ പ്രചോദനമായി; സംഭവശേഷം ഫെയ്‌സ്ബുക്ക് ഉപയോഗിക്കാതിരുന്നതും വിനയായി; ഇരട്ടക്കൊലപാതക കേസില്‍ തെളിവുകള്‍ ഇല്ലാതാക്കി പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഒന്നാംപ്രതി നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ...

21 NOVEMBER 2017 08:51 AM IST
മലയാളി വാര്‍ത്ത

എടത്വായിലെ ഇരട്ടക്കൊലപാതക കേസില്‍ തെളിവുകള്‍ ഇല്ലാതാക്കി പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഒന്നാംപ്രതി നടത്തിയത് ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍. കൊലപാതകത്തിന്റെ തെളിവുകള്‍ നായകന്‍ സമര്‍ഥമായി നശിപ്പിക്കുന്ന ''ദൃശ്യം'' എന്ന സിനിമ ഇതിനായി താന്‍ 17 തവണ കണ്ടതായി പ്രതി മോബിന്‍ മാത്യു പോലീസിനു മൊഴി നല്‍കി.

ഓരോ തവണ ചിത്രം കണ്ടപ്പോഴും പുതിയ ആശയങ്ങള്‍ ലഭിച്ചതായാണു മോബിന്‍ പറയുന്നത്. സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ വാട്‌സ്ആപ് കോളുകളും ബന്ധുക്കളുടെ ഫോണുകളില്‍നിന്നുള്ള കോളുകളുമാണ് മോബിന്‍ ആശയ വിനിയമത്തിന് ഉപയോഗിച്ചിരുന്നത്. എടത്വാ പച്ച സ്വദേശി മധു, വര്‍ഗീസ് ഔസേഫ് എന്ന ലിന്റോ എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണു മോബിന്‍ പിടിയിലായത്.

മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുപ്രതിയായ ലിന്റോ വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ നാടുവിടാന്‍ പ്രേരിപ്പിച്ചത് മോബിനായിരുന്നു. ഇതിനായി സ്വന്തം ഫോണ്‍ വീട്ടില്‍വച്ചശേഷം ലിന്റോയെ ആലപ്പുഴയിലെത്തിച്ച് അവിടെവച്ച് ഫോണ്‍ ഓഫാക്കി സിംകാര്‍ഡ് നശിപ്പിച്ചു. പിന്നീട് എടത്വായിലെ ഒരു പഴയ ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ ഒളിജീവിതത്തിനു സൗകര്യമൊരുക്കി.

ഒളിവില്‍ കഴിയുന്നത് മടുത്ത ലിന്റോ താനെല്ലാം തുറന്നുപറയാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് ബന്ധുവും പലതവണ അടിപിടിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമായ ജോഫിനുമായെത്തി ലിന്റോയെ വടിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയത്. ബോധരഹിതനായി കിടന്ന ലിന്റോയെ പ്രതികള്‍ കാലുകളും കഴുത്തും കയറുകൊണ്ട് വരിഞ്ഞ് മുറുക്കിയശേഷം മോബിന്‍ ഉപയോഗിച്ചിരുന്ന മീന്‍ വണ്ടിയില്‍ റെയില്‍വെ പാളത്തിനടുത്ത് തള്ളുകയായിരുന്നു.

നിരവധി ആത്മഹത്യകള്‍ നടന്ന സ്ഥലമാണ് ഇതിനായി തെരഞ്ഞെടുത്തത്. അസ്ഥികൂടം കണ്ടെടുത്തശേഷം കേസ് തെളിയുമെന്ന ഘട്ടത്തില്‍ പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചതിനാല്‍ ആക്ഷന്‍ കൗണ്‍സില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ആവശ്യമുന്നയിച്ച് രംഗത്തുവരികയായിരുന്നുയെന്നു പോലീസ് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുന്നതില്‍ വൈദഗ്ധ്യം കാട്ടിയ മോബിനെ കുടുക്കിയതും ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെപ്പോലെ നടത്തിയ ചില ആത്മവിശ്വാസം തോന്നിപ്പിക്കുന്ന മറുപടികളായിരുന്നുവെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്.

സുരേന്ദ്രനും ചെങ്ങന്നൂര്‍ ഡിെവെ.എസ്.പി അനീഷ് വി. കോരയും പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴെല്ലാം ചോദിക്കുന്നതിനെക്കാള്‍ ഒരുപടി കടന്നായിരുന്നു മറുപടികള്‍. ലിന്റോയെ കാണാതായ ദിവസത്തെ മൊെബെല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിക്കൂവെന്ന പരാമര്‍ശമാണ് ആദ്യമായി സംശയം ജനിപ്പിച്ചത്. പിന്നീട് നടത്തിയ നിരീക്ഷണത്തില്‍ നവമാധ്യമങ്ങളില്‍ സജീവമായിരുന്ന മോബിന്‍ സംഭവശേഷം ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി.

ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് മോബിനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തയോടെ ജോഫിന്റെ പങ്കുകൂടി വെളിച്ചെത്തു വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends