Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

കൂട്ടുകാരനെ ഇന്‍സുലേറ്റഡ് കേബിള്‍കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊന്നു; കൂട്ടാളിയെ കൊന്നത് മറ്റൊരു വിധത്തില്‍ 

21 NOVEMBER 2017 08:52 AM IST
മലയാളി വാര്‍ത്ത

ആരും അറിയാതെ പോയ ഒരു കൊലപാതകത്തിന് വഴിത്തിരിവാകുന്നു. ഏഴുമാസം മുമ്പ് എടത്വാ പച്ചയിലെ വെള്ളക്കെട്ടിലും രണ്ടുമാസം മുമ്പു തകഴി റെയില്‍വേ പാളത്തിനു സമീപവും യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവങ്ങളിലാണ് വഴിത്തിരിവുണ്ടായത്. രണ്ടും ആസൂത്രിത കൊലപാതകങ്ങള്‍. എടത്വാ ചെക്കിടിക്കാട് കറുകത്തറ മധു (40), ചെക്കിടിക്കാട് തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫ് (ലിന്റോ 26) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട്, സുഹൃത്തുക്കളായ എടത്വാ പച്ച കാഞ്ചിക്കല്‍ വീട്ടില്‍ മോബിന്‍ മാത്യു (മനു25), പിതൃസഹോദരപുത്രന്‍ കാഞ്ചിക്കല്‍ ജോഫിന്‍ ജോസഫ് (28) എന്നിവരാണ് അറസ്റ്റിലായത്.

മധുവിന്റെ കൊലപാതകത്തില്‍ പങ്കാളിയായ ലിന്റോയെ, വിവരം പുറത്തറിയുമെന്ന ഭീതിയില്‍ മോബിന്‍ കൊലപ്പെടുത്തുകയും ആത്മഹത്യയായി ചിത്രീകരിക്കാന്‍ റെയില്‍വേ ട്രാക്കിനടുത്ത് തള്ളുകയുമായിരുന്നു. മൂന്നുമാസം പഴക്കമുള്ള അസ്ഥികൂടത്തിന്റെ ഡി.എന്‍.എ. പരിശോധന നടത്തിയപ്പോഴാണു ലിന്റോയാണു മരിച്ചതെന്നു സ്ഥിരീകരിച്ചത്.

സംഭവങ്ങളെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: കൊല്ലപ്പെട്ടവരും പ്രതികളും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഒന്നാംപ്രതി മോബിന്റെ ബന്ധുവിന്റെ മനഃസമ്മതം കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു. അന്നു രാത്രിയാണു മധു കൊല്ലപ്പെട്ടത്. മധു തന്റെ സഹോദരിയെ ശല്യപ്പെടുത്തുന്നതിനെച്ചൊല്ലി മോബിനു വൈരാഗ്യമുണ്ടായിരുന്നു. സംഭവദിവസം രാത്രി പച്ചയിലെ ബന്ധുവീടിനു സമീപമുള്ള പാടത്തിരുന്ന് മോബിന്‍, മധു, ലിന്റോ എന്നിവരുള്‍പ്പെട്ട എട്ടംഗസംഘം മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. ഇതിനിടെ മധു ടോര്‍ച്ച് തെളിച്ചുവച്ചതിനെച്ചൊല്ലി വാക്കേറ്റവും അടിപിടിയുമുണ്ടായി. പ്രശ്‌നം പരിഹരിച്ചശേഷം മറ്റു സുഹൃത്തുക്കള്‍ സ്ഥലംവിട്ടു. 

മധു വീണ്ടും മദ്യം കൊണ്ടുവന്നതോടെ മോബിനും ലിന്റോയും ഒപ്പംകൂടി. പിന്നീടും ബഹളമുണ്ടായി. തുടര്‍ന്ന് മധുവിനെ ഇരുവരും ചേര്‍ന്നു കീഴ്‌പ്പെടുത്തി തെങ്ങിനോടു ചേര്‍ത്ത് ഇന്‍സുലേറ്റഡ് കേബിള്‍കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചിറയോടു ചേര്‍ന്നുള്ള നന്നാട്ടുമാലില്‍ പാടം ചാലിലൂടെ വലിച്ചിഴച്ച്, മധു വീട്ടിലേക്കു പോകുന്ന വഴിക്കുള്ള തെങ്ങിന്‍പാലത്തിനു താഴെ വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചു. 

പാലത്തില്‍നിന്നു വീണുമരിച്ചെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. മൃതദേഹം കണ്ടെടുത്തപ്പോള്‍ ഇന്‍ക്വസ്റ്റ് മുതല്‍ സംസ്‌കാരച്ചടങ്ങില്‍വരെ പങ്കെടുത്ത മോബിനും ലിന്റോയും പിന്നീടു രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിലും അംഗങ്ങളായി. അന്വേഷണത്തിന്റെ ഭാഗമായി മോബിനും ലിന്റോയും ഉള്‍പ്പെടെയുള്ളവര്‍ക്കു പോലീസ് നുണപരിശോധനാ നോട്ടീസ് നല്‍കി. ഇതോടെ ലിന്റോയെ കാണാതായി. മോബിനാണ് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്. എന്നാല്‍, മനഃസാക്ഷിക്കുത്തുമൂലം എല്ലാം പോലീസിനോടു തുറന്നുപറയാന്‍ പോകുകയാണെന്നു ലിന്റോ വെളിപ്പെടുത്തി. 

ഇതോടെ ജൂണ്‍ 21നു മുമ്പ് മോബിനും പിതൃസഹോദരപുത്രനും ചേര്‍ന്നു ലിന്റോയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം വിജനമായ തകഴി റെയില്‍ ക്രോസിങ് ഭാഗത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെനിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പഴ്‌സ്, ചെരുപ്പ് എന്നിവ പരിശോധിച്ചപ്പോള്‍, മരിച്ചതു ലിന്റോയാണെന്ന സംശയം ബലപ്പെട്ടു. ശാസ്ത്രീയപരിശോധനയില്‍ ഇത് ഉറപ്പാക്കി. 

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍, ചോദ്യംചെയ്തപ്പോള്‍ ഉയര്‍ന്ന സംശയങ്ങളാണു പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഞായറാഴ്ച അറസ്റ്റിലായ മോബിനെ ഇന്നലെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ െവെകിട്ടു കസ്റ്റഡിയിലെടുത്ത ജോഫിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ഗൂഢാലോചന, പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു മോബിനെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends