Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

എ.കെ. ശശീന്ദ്രനെ വെള്ളപൂശി റിപ്പോര്‍ട്ട് ... മാധ്യമ പ്രവര്‍ത്തക മൊഴി നല്‍കാന്‍ എത്തിയില്ല; എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ മംഗളം തന്നില്ല; ശശീന്ദ്രനെ കുറ്റപ്പെടുത്താത്ത ഹണിട്രാപ്പിലെ കമ്മീഷന്‍ റിപ്പോര്‍ട്ട്; മന്ത്രി വഴി തുറക്കുന്നു

21 NOVEMBER 2017 11:07 AM IST
മലയാളി വാര്‍ത്ത

ഫോണ്‍ കെണി വിവാദത്തില്‍പ്പെട്ട് രാജിവച്ച എ.കെ. ശശീന്ദ്രന് മന്ത്രിപദത്തിലേക്കുള്ള പാത തെളിയുന്നു. ജ്യൂഡീഷ്യല്‍ കമ്മീഷന്റെ അനുകൂല തീരുമാനമാണ് ശശീന്ദ്രന് ഉണ്ടായിരിക്കുന്നത്. എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ തെളിവൊന്നും കണ്ടെത്താനായില്ലെന്നാണ് കമ്മീഷന്‍ നിഗമനം. മാധ്യമങ്ങളുടെ ധാര്‍മികതയും രാഷ്ട്രീയത്തിലെ മൂല്യച്ഛുതിയും റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. 

തെളിവൊന്നും ഇല്ലെന്ന് കമ്മീഷന്‍ പറഞ്ഞ സാഹചര്യത്തില്‍ എകെ ശശീന്ദ്രന് വീണ്ടും മന്ത്രിയായി തിരിച്ചെത്താന്‍ കഴിയും. ഫോണ്‍ കണി വിവാദത്തിലെ ഓഡിയോ ക്ലിപ്പ് വ്യക്തതയില്ലാത്തതാണെന്ന നിഗമനാണ് ജഡ്ജി പി.എസ്. ആന്റണി മുന്നോട്ട് വയ്ക്കുന്നത്. ഈ ഓഡിയോ ക്ലിപ്പിന്റെ ഒര്‍ജിനല്‍ കണ്ടെതാനാവാത്തതാണ് ശശീന്ദ്രന് തുണയാകുന്നത്.

ഫോണ്‍ കണി വിവാദത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തക കമ്മീഷന് മുമ്പില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യവും മന്ത്രിക്ക് അനുകൂലമാണ്. സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ ഹൈക്കോടതിയെ മാധ്യമ പ്രവര്‍ത്തക സമീപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശീന്ദ്രന് മന്ത്രിസഭയില്‍ മടങ്ങി വരാന്‍ അവസരമൊരുങ്ങുന്നത്. ഹണി ട്രാപ്പ് കേസില്‍ പൊലീസ് കേസെടുത്തിരുന്നു. മംഗളം സിഇഒ അജിത് കുമാര്‍ അടക്കമുള്ളവരാണ് പ്രതികള്‍. ഇവരില്‍ നിന്നും കമ്മീഷന് ശശീന്ദ്രനെതിരായ തെളിവൊന്നും കിട്ടിയില്ല. ഓഡിയോയുടെ ആധികാരികതയും ഉറപ്പാക്കാന്‍ കമ്മീഷനായില്ല.

ഫോണ്‍ വിളിയും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും അടക്കമുള്ള വിഷയങ്ങളാണ് കമ്മിഷന്‍ അന്വേഷിച്ചത്. എന്‍.സി.പിയുടെ മന്ത്രി തോമസ് ചാണ്ടി കൂടി രാജിവെക്കേണ്ടിവന്നതോടെ കമ്മിഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കുറ്റമുക്തരായി ആദ്യം വരുന്ന ആള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന ഉറപ്പാണ് ഇടതുമുന്നണി എന്‍.സി.പിക്ക് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31വരെ കമീഷന് കാലാവധി ഉണ്ടായിരിക്കെയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കുന്നത്. ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ മാത്രമേ വയ്ക്കാന്‍ സര്‍ക്കാരിന് കഴിയൂ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അതുണ്ടാകും. ഇതാണ് നടപടി ക്രമമെങ്കിലും മന്ത്രി കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് സൂചന.

വിവാദത്തില്‍ സുപ്രധാന തെളിവാകേണ്ട ശബ്ദരേഖ കമ്മിഷന്റെ മുന്നില്‍ എത്തിക്കാന്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലിന് സാധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് വ്യക്തമാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ചാനല്‍ ശബ്ദരേഖയുടെ പൂര്‍ണരൂപം ഹാജരാക്കിയില്ല. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കമ്മിഷനുമുന്നില്‍ ഒരിക്കല്‍ പോലും ഹാജരായില്ല. പലകുറി അറിയിച്ചിട്ടും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് അനകൂലമാണ്. സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ ജഡ്ജി പി.എസ്. ആന്റണി നേരത്തെ പറഞ്ഞിരുന്നു. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല.

ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യും. മാധ്യമരംഗത്തെ നവീകരണ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായും ധാര്‍മികമായും കേരളം ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്റെ കണ്ടെത്തല്‍ എ.കെ.ശശീന്ദ്രന് നിര്‍ണായകമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും വിശദീകരിക്കാനായി എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം ശശീന്ദ്രന്‍ മന്ത്രിസഭാ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനം എടുക്കും.

മംഗളം ടിവി ചാനലില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിനാണ് മുന്‍ ജില്ലാ ജഡ്ജി പി എസ് ആന്റണിയെ ജുഡീഷ്യല്‍ കമീഷനായി സര്‍ക്കാര്‍ നിയമിച്ചത്. സംപ്രേഷണം ചെയ്ത സംഭാഷണം ഏതു സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോഡ് ചെയ്ത സംഭാഷണം പിന്നീട് ദുരുദേശ്യപരമായി എഡിറ്റ് ചെയ്യുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണ വിഷയങ്ങള്‍. എറണാകുളം കാക്കനാട് സ്വദേശിയായ പി എസ് ആന്റണി 2016 ഒക്ടോബറിലാണ് വിരമിച്ചത്.

ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം തിരിച്ചുവരുമെന്നും എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയനേതൃത്വവും ഇതിന് അംഗീകാരം നല്‍കും. പാര്‍ട്ടിക്ക് രാജ്യത്ത് കിട്ടുന്ന ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ അത് എത്രയും വേഗം സ്വീകരിക്കുന്ന നിലപാടാവും പാര്‍ട്ടി എടുക്കുക. ശശീന്ദ്രനെതിരേ സ്വകാര്യ ഹര്‍ജി നല്‍കിയ പരാതിക്കാരി, അത് പിന്‍വലിക്കുന്നതിനായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരി പിന്മാറുമ്പോള്‍ കേസും നിലനില്‍ക്കില്ലെന്നാണ് എന്‍.സി.പി. നേതാക്കള്‍ പറയുന്നത്.

കേസ് പിന്‍വലിക്കാനുള്ള നടപടി നീണ്ടുപോയാലും ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം മാത്രമേ പരിഗണിക്കൂ. മാര്‍ച്ച് 26 നാണ് ആരോപണത്തെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ രാജിവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends