കോഴിക്കോട് നിന്നും കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ ഒരു യാത്ര...കൊച്ചിയില്‍ പറന്നെത്തിയ ആംബുലന്‍സിന് കൈയ്യടി

ജന്മനാ ഹൃദയധമനികള്‍ക്ക് അസുഖം ബാധിച്ചകുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി പ്രകാരം സഹായം ലഭ്യമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ കുഞ്ഞിനെയും രക്ഷിതാക്കളെയും കയറ്റി കൃത്യം 1 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെട്ടു.
ഇതിനു പിറകെ മന്ത്രി ശൈലജ ടീച്ചറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുമെത്തി. കുഞ്ഞു ജീവനു വേണ്ടി നമുക്ക് കൈ കോര്‍ക്കാമെന്നും ആംബുലന്‍സ് പോകുന്ന പാതയില്‍ ഗതാഗതം സുഗമമാക്കണമെന്നും മന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
പോലീസ് സഹായത്തോടെ കുതിച്ച ആംബുലന്‍സ് 3 മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് കൊച്ചിയിലെത്തുകയായിരുന്നു. കുഞ്ഞിനെ കോഴിക്കോട് നിന്നും കൊച്ചിയിലെത്തിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ അഖിലിന് അഭിനന്ദനം.
https://www.facebook.com/Malayalivartha

























