Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയിൽ ചെയ്യാനായേക്കും; പി എം മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

24 NOVEMBER 2017 02:31 AM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

മുതലാളിമാരെ തൊട്ടപ്പോൾ എല്ലാവർക്കും പൊള്ളുന്നു. വിനു ചർച്ചക്ക് വിളിച്ചെന്നും പോകാത്തത് വ്യക്തിപരമായ അസൗകര്യങ്ങൾ നിമിത്തമെന്നും മനോജ്.

ചിലത് ഇങ്ങനെ സ്വയം പുറത്തു വരും. രാജീവ് ചന്ദ്രശേഖരന്റെ റിസോർട്ട് തന്നെയാണ് എന്ന് ഉറപ്പിച്ചു പറഞ്ഞതിന് നന്ദിവേണം ഏഷ്യാനെറ്റ് ന്യൂസിനോട്. മനോജ് തുറന്നടിച്ചു. അതിനിടയിൽ ഒരു ഓൺലൈൻ വാർത്ത വായിച്ചു നോക്കി കാര്യങ്ങൾ മനസ്സിലാക്കുവാൻ ഉപദേശവും.

ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ഇങ്ങനെ.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ ന്യൂസ് അവറിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ നൂറു വട്ടം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ ചെയർ മാൻ ശ്രീ.രാജീവ്‌ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കുമരകം നിരാമയ റിസോർട്ട്‌ എന്ന് പരാമർശ്ശിച്ച്‌ കണ്ടു.പൊതു സമൂഹത്തിന് മുന്നിൽ
അത്‌ ഇനി നിഷേധിക്കാൻ ആവുകയുമില്ല.എന്നാൽ അതിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്‌.അതാണ് ഇനി കഥയുടെ ട്വിസ്റ്റ്‌.
കേന്ദ്ര സർക്കാരിന്റെ കമ്പനി കാര്യ മന്ത്രാലയത്തിൽ നിന്ന് ലഭ്യമാകുന്ന വിവരം അനുസരിച്ച്‌ നിരാമയ റിട്രീറ്റ്സ്‌ റിസോർട്ട്‌ ശൃംഖലകളുടെ ഉടമ എഷ്യാനെറ്റ്‌ ചെയർമാൻ ശ്രീ.രാജീവ്‌ ചന്ദ്രശേഖർ എം.പി അല്ല. അതിന്റെ അർത്ഥം ഈ സംരംഭങ്ങൾ തുടങ്ങിയിരിക്കുന്നത്‌ ബിനാമി പേരുകളിൽ ആണെന്നാണ്. കമ്പനികാര്യ മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റുകളിൽ ലഭ്യമായ വിവരം അനുസരിച്ച്‌ തന്നെ ഇത്‌ ആർക്കും വ്യക്തമായി പരിശോധിക്കാനാവുന്നതാണ്.
ഏഷ്യാനെറ്റ്‌ ഉടമയുടെ കീഴിൽ നിരാമയ എന്ന പേരിൽ കുമരകം,കോവളം,വയനാട്‌,ബംഗളൂരു എന്നിവിടങ്ങളിലായി നാലു റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്‌.ഇത്‌ നാലും നാലു വിവിധ കമ്പനികളായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്‌.ഇതിൽ ഒറ്റ കമ്പനിയിൽ പോലും ഔദ്യോഗികമായി ശ്രീ.രാജീവ്‌ ചന്ദ്രശേഖർ എം.പി ഓഹരി ഉടമയല്ല.
എല്ലാ കമ്പനികളും രജിസ്റ്റർ ചെയ്തിരിക്കുന്നത്‌ ബിനാമി പേരുകളിൽ ആണ്.നിരാമയ റിസോർട്ട്സ്‌ വയനാട്‌ പ്രൈ.ലിമിറ്റഡ്‌ എന്ന കമ്പനിയുടെ ഓഹരി ഉടമകൾ അമിത്‌ ഗുപ്ത,ദയ ചന്ദ്രശേഖര മേനോൻ എന്നിവരാണ്. കോവളത്ത്‌ പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ബിനാമി ഉടമകൾ മാതേവൻ പിള്ള ശിവറാം,മനു ഋഷി ഗുപ്ത എന്നിവരാണ്.കഴിഞ്ഞ ദിവസം കുമരകം നിരാമയ റിസോർട്ട്സ്‌ പുറത്തിറക്കിയ പത്രകുറിപ്പും മനു ഋഷി ഗുപ്തയുടെ പേരിൽ ആയിരുന്നു.കുറിപ്പ്‌ പ്രകാരം കുമരകത്തെ റിസോർട്ടിന്റെ സി.ഇ.ഒ ആണ് മനു. എന്നാൽ രേഖകൾ പ്രകാരം ഇയാൾ കോവളത്തെ നിരാമയ റിസോർട്ടിന്റെ മുതലാളിയാണ്. കുമരകത്തെയും ബാംഗ്ലൂരിലെയും നിരാമയ റിസോർട്ടുകളുടെ ഉടമ അമിത്‌ ഗുപ്തയും ദയ ചന്ദ്രശേഖറും ആണ്. ദയ ചന്ദ്രശേഖർ രാജീവ്‌ ചന്ദ്രശേഖറിന്റെ ബന്ധു അല്ലെന്നാണ് അറിവ്‌. അത്‌ സംബന്ധിച്ച്‌ വ്യക്തത ഇല്ല.

പി എം മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കർ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയിൽ ചെയ്യാനായേക്കും. ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാർത്ഥ്യമാണ്. ഇന്ന് ന്യൂസ് 18, മനോരമ, ഏഷ്യാനെറ്റ് എന്നിവിടങ്ങളിൽ നിന്ന് ചർച്ചയ്ക്ക് വിളിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ല. ഒടുവിൽ വിളിച്ചത് ഏഷ്യാനെറ്റിൽ നിന്നാണ്. ഒരു കയ്യേറ്റക്കാരനു വേണ്ടിയുള്ള ചർച്ചയ്ക്കില്ല എന്നാണ് മറുപടി നൽകിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെടുന്നു. കോട്ടിട്ട ജഡ്ജി വിധി എഴുതി വെച്ച് വിചാരണാഭാസത്തിന് കാത്തിരിക്കുയയായിരുന്നു. ഇന്നലെ വരെ തോമസ് ചാണ്ടിയെ വെല്ലുവിളിച്ചു. ഇന്ന് കയ്യേറ്റം സ്വന്തം ഉടമയുടേതാണെന്ന് വന്നപ്പോൾ കുറച്ച് സ്ഥലമല്ലേ ഉള്ളു എന്ന് സ്ഥാപിക്കാൻ ശ്രമം. സ്റ്റുഡിയോയിലെത്തി കോട്ടിൽ കയറിയാൽ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തിൽ പോലും തള്ളിപ്പറയാതിരിക്കാൻ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട് എന്നതിലാണാശ്വാസം.(Ref - നിരാമയ ചർച്ച )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (7 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (7 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (7 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (8 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (9 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (9 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (9 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (9 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (11 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (11 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (11 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (12 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (12 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (12 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (12 hours ago)

Malayali Vartha Recommends