റുബെല്ല പ്രതിരോധ കുത്തിവെപ്പ് എടുക്കാനെത്തിയ നഴ്സിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു

മലപ്പുറം എടയൂരില്‍ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാനെത്തിയ നഴ്‌സിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ നഴ്സിനെ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എടയൂര്‍ പി എച്ച് സിയിലെ നഴ്‌സായ ശ്യാമള ഭായിക്കാണ് മർദനമേറ്റത്.
അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്സിൻ എടുക്കാനെത്തിയതായിരുന്നു ശ്യാമള. കുത്തിവയ്പ്പ് എടുക്കുന്നതിനിടെ ശ്യാമളയുടെ കൈപിടിച്ച് തിരിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്‌തെന്നാണ് പരാതി.
ശ്യാമളയ്ക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും സംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലക്ടര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും അരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ പരാതി നൽകിയിട്ടുണ്ട്.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡി.എം.ഒ ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. എന്നാൽ അനുവാദമില്ലാതെയാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്തിയതെന്നാണ് ചില രക്ഷിതാക്കളുടെ ആരോപണം. രക്ഷിതാക്കളെങ്കിലും സംഭവം അറിയേണ്ടതല്ലേ എന്നും ഇവര്‍ ചോദിച്ചു.
https://www.facebook.com/Malayalivartha

























