Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറ്റപത്രത്തെ എതിർക്കാൻ വക്കീൽ; അച്ഛനെതിരെ അമ്മ മൊഴി കൊടുക്കുമ്പോള്‍ രക്ഷകയുടെ റോളില്‍ മീനുട്ടി... അച്ഛനെ രക്ഷിക്കാൻ മകൾ സാക്ഷിക്കൂട്ടിലെത്തുമോ?

24 NOVEMBER 2017 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെതിരേ കൃത്യമായി നിയമസാധ്യത മുന്‍ഭാര്യ മഞ്ജുവിന്റെ മൊഴിയെ ആശ്രയിച്ച്. ദിലീപിന് പല കാരണങ്ങളാല്‍ നടിയോട് ഉണ്ടായിരുന്ന വ്യക്തി വിദ്വേഷത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളത് മഞ്ജു വാര്യര്‍ക്കാണെന്നും മഞ്ജു ഈ കാര്യങ്ങള്‍ കോടതിയില്‍ പറയേണ്ടത് കേസില്‍ അത്യാവശ്യ ഘടകമായി നില്‍ക്കുന്നെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ദിലീപ് - മഞ്ജു തകര്‍ത്ത കുടുംബബന്ധത്തിലെ പ്രശ്‌നങ്ങളിലേക്കും ഇത് ചെന്നെത്തും.

മഞ്ജു വാര്യരുടെ മൊഴിക്ക് കേസില്‍ വലിയ പ്രധാന്യമാണുള്ളത്. മഞ്ജു വാര്യരും പള്‍സര്‍ സുനിയും ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആ കാര്യങ്ങള്‍ മഞ്ജു വാര്യര്‍ കോടതിയില്‍ പറയേണ്ടി വരും. എന്നാല്‍, മഞ്ജു കോടതിയിലെത്തിയാല്‍ പ്രതിഭാഗം കുടുംബപ്രശ്‌നങ്ങളിലേക്കു കടക്കുക സ്വാഭാവികം.

ഈ സാഹചര്യം ഒഴിവാക്കാന്‍ മഞ്ജുവിനു ശ്രദ്ധിക്കേണ്ടിവരും. മഞ്ജു പോലീസിനു നല്‍കിയ മൊഴിയില്‍ ദിലീപിനെതിരേ പരിമിത പരാമര്‍ശങ്ങളേ നടത്തിയിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. ദിലീപ് തന്റെ ജാമ്യാപേക്ഷയില്‍ മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മഞ്ജു-ബി. സന്ധ്യ-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണു കേസെന്നായിരുന്നു ദിലീപിന്റെ വാദം.

ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ വാദങ്ങളെ തകര്‍ത്തെറിയുന്ന അഭിഭാഷകന്‍. മകളുടെ മൊഴിയുണ്ടെങ്കില്‍ മഞ്ജു പറയുന്നത് കള്ളമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകര്‍ത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം.

ഇതിനൊപ്പം തനിക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനും മകളുടെ നിലപാട് വിശദീകരണത്തിലൂടെ ദിലീപിന് കഴിയും. അങ്ങനെ നടിയെ ആക്രമിക്കേണ്ട വൈരാഗ്യം തനിക്കില്ലെന്ന് വരുത്താനാകും ശ്രമിക്കുക. സിനിമയിലെ ചില്ലറ പ്രശ്നങ്ങള്‍ മാത്രമാണ് തനിക്ക് നടിയുമായുള്ളതെന്ന് വരുത്തുകയാണ് ദിലീപിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മകള്‍ മൊഴി കൊടുക്കാനെത്തിയാല്‍ കേസിന്റെ ഗതിയാകെ മാറി പോകും. കാര്യകാരണങ്ങള്‍ സഹിതം തന്റെ ഭാഗം കോടതിയെ അവതരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുക.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നതില്‍ ഗൂഢാലോചനയാണു ദിലീപിനെതിരായ പ്രധാന കുറ്റം. ഗൂഢാലോചന പോലീസും പ്രോസിക്യൂഷനും എങ്ങനെ തെളിയിക്കും എന്നതിനെ ആശ്രയിച്ചാകും കേസിന്റെ വിധി. ഗൂഢാലോചന കേസുകളില്‍ സാക്ഷിമൊഴികള്‍ക്കു പ്രസക്തിയില്ലെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്. കൃത്യം നടത്താനുള്ള താല്‍പര്യം, കൃത്യത്തിനുശേഷം പ്രതികളുടെ പ്രവൃത്തികള്‍ എന്നിവ തമ്മില്‍ ബന്ധപ്പെടുത്താന്‍ കഴിഞ്ഞാല്‍ കുറ്റം സ്ഥാപിക്കാനാവും.

പ്രതിഭാഗം സാക്ഷികള്‍ വരാനിരിക്കുന്നു. ഇപ്പോള്‍ത്തന്നെ ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നു. പോലീസ് മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ച ചാര്‍ളി തോമസ് അവസാനനിമിഷം പിന്മാറിയതും സ്വാധീനം കൊണ്ടാണ്. ദിലീപിന്റെ ദുബായ്‌യാത്രയും സാക്ഷികളെ സ്വാധീനിക്കാനാണെന്നാണു പോലീസിന്റെ നിരീക്ഷണം.

​​ഹൈക്കോടതി ശിപാര്‍ശപ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് വിചാരണ ഏതുകോടതിയിലാണെന്നു തീരുമാനിക്കുക. വിചാരണ െവെകുന്നത് പ്രതികള്‍ക്കു സാക്ഷികളെ സ്വാധീനിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നതാണ് അതിവേഗകോടതി ആവശ്യപ്പെടാന്‍ കാരണം. 353 സാക്ഷികള്‍ പ്രോസിക്യൂഷന്‍ ഭാഗത്തുതന്നെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (7 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (7 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (7 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (8 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (9 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (9 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (9 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (9 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (11 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (11 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (11 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (12 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (12 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (12 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (12 hours ago)

Malayali Vartha Recommends