ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് സ്വകാര്യബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. നേമം സ്റ്റുഡിയോ റോഡ് രാധാഭവനില്‍ കാര്‍ത്തിക്കിന്റെ ഡ്രൈവിങ് ലൈസന്‍സാണ് തിരുവനന്തപുരം ആര്‍.ടി.ഒ. ബി. മുരളീകൃഷ്ണന്‍ റദ്ദാക്കിയത്.
യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകും വിധത്തില്‍ അലക്ഷ്യമായി ബസോടിച്ചതിനാണ് നടപടി. ലൈസന്‍സിങ് അതോറിറ്റിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ലൈസന്‍സ് തിരിച്ചെടുക്കുകയായിരുന്നു.
പുലയനാര്‍കോട്ട പൂന്തുറ റൂട്ടിലെ കാശിനാഥന്‍ എന്ന ബസാണ് നിറയെ യാത്രക്കാരുമായി കാര്‍ത്തിക് അലക്ഷ്യമായി ഓടിച്ചത്. ബസിലെ യാത്രക്കാരി മൊബൈല്‍ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് ഇയാളെ കുടുക്കിയത്. ഇടതുകൈകൊണ്ടുമാത്രം ഇയാള്‍ സ്റ്റിയറിങ് നിയന്ത്രിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗിയര്‍ മാറ്റുമ്പോള്‍ സ്റ്റിയറിങ്ങില്‍ ഡ്രൈവറുടെ നിയന്ത്രണമില്ലാതെയാണ് വണ്ടിപോകുന്നത്. മെഡിക്കല്‍ കോളേജ് കവാടത്തിന് സമീപത്തെ ട്രാഫിക് സിഗ്‌നല്‍ കടന്നുപോകുമ്പോഴും ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു.
വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗം പ്രചരിച്ചു. ഇതേത്തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഇയാളെ പിടികൂടി ട്രാഫിക്കിന് കൈമാറി. അലക്ഷ്യമായി ബസ് ഓടിച്ചതിനും ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിനും പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പിന് കൈമാറി.
നിശ്ചിതകാലത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍, അതീവഗുരുതര കുറ്റകൃത്യമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്. മോട്ടോര്‍ ആക്ട് 19 (1) എഫ് പ്രകാരം ലൈസന്‍സ് തിരിച്ചെടുക്കാനുള്ള അധികാരമുണ്ട്.
https://www.facebook.com/Malayalivartha

























