Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആരാദ്യം ക്ലീനാകും... എല്ലാവരും ശശീന്ദ്രനൊപ്പം... സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിവാങ്ങാന്‍ ചാണ്ടി ഇന്ദ്രപ്രസ്ഥത്തില്‍

24 NOVEMBER 2017 11:55 AM IST
മലയാളി വാര്‍ത്ത

എന്‍.സി.പിയില്‍ മന്ത്രിക്കസേരയ്ക്കായി കളി തുടങ്ങി. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി മുന്നണി നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ തോമസ് ചാണ്ടി ക്ലീന്‍ ചിറ്റിനായി സുപ്രിംകോടതിയിലേക്ക്. തനിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതിനാണ് സുപ്രിംകോടതിയിലെത്തിയത്. കുറ്റവിമുക്തനായി ആദ്യം വരുന്നയാള്‍ക്കാണ് മന്ത്രിസ്ഥാനമെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു. അതിനിടെയാണ് ഫോണ്‍ കെണി അന്വേഷിച്ച ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കിയത്. തുടര്‍ന്ന് ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിന് തടസമില്ലെന്നും പക്ഷെ, ഞാന്‍ മാത്രമല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ എന്‍.സി.പിക്കും ശശീന്ദ്രനും ആത്മവിശ്വാസം കൂടി. 

ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം ശശീന്ദ്രന് തിരികെയെത്താമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ അഭിപ്രായം പ്രകടിപ്പിച്ചു. അടുത്ത ദിവസം അദ്ദേഹം കോട്ടയത്തെത്തി എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തി. ഘടകക്ഷികളുമായി ആലോചിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ശശീന്ദ്രന്റെ രണ്ടാം വരവിന് തടസമില്ലെന്നും അദ്ദേഹം അറിയിച്ചു. കമ്മിഷന്‍ ക്ലീറ്റ് ചിറ്റ് നല്‍കിയെന്നും ഹൈക്കോടതിയിലുള്ള കേസ് മന്ത്രിസഭാ പ്രവേശനത്തിന് തടസമില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സി.പി.ഐയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍.സി.പി തീരുമാനം എടുക്കട്ടെയെന്നും ശശീന്ദ്രന് മടങ്ങിവരാമെന്നും കാനം അഭിപ്രായം പറഞ്ഞു.

മന്ത്രിക്കസേര തെറിച്ചതോടെ കുവൈറ്റിലേക്ക് മടങ്ങിയ തോമസ് ചാണ്ടി അപകടം മണത്ത് പെട്ടെന്ന് സുപ്രിംകോടതിയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി പരാമര്‍ശം വന്നതിന് പിന്നാലെ തൊട്ടടുത്ത ദിവസം സുപ്രിംകോടതിയില്‍ പോകാനാണ് തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെട്ടതോടെ അത് പൊളിഞ്ഞു. അടുത്ത ദിവസം പോകുമെന്ന് പറഞ്ഞെങ്കിലും ശശീന്ദ്രന്റെ മടങ്ങിവരവ് ഉടന്‍ നടക്കില്ലെന്ന് കരുതി ചാണ്ടി കുവൈറ്റിലേക്ക് പറന്നു. അതിനിടെയാണ് സംസ്ഥാനത്ത് കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞത്. ചാണ്ടിയുടെ പണത്തോട് മാത്രമേ പലര്‍ക്കും താല്‍പര്യമുള്ളൂ. ശശീന്ദ്രന്‍ മന്ത്രിയാകുന്നതാണ് എല്ലാവര്‍ക്കും ഇഷ്ടം. ചാണ്ടി പലവിധത്തിലുള്ള അഴിമതികള്‍ നടത്തിയെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ശശീന്ദ്രന്‍ ജനസമ്മതനും മുന്നണിയിലെ പൊതുസമ്മതനുമാണ്.

 രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്ക് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാവും പാര്‍ലമെന്ററി രംഗത്ത് അനുഭവപരിചയവുമുള്ള എ.കെ ശശീന്ദ്രനെ ആദ്യം മന്ത്രിയാക്കി. ഗതാഗത വകുപ്പുമായി അദ്ദേഹം മുന്നോട്ട് പോകുന്നതിനിടെയാണ് ഫോണ്‍ കെണിയൊരുക്കി മംഗളം ചാനല്‍ അദ്ദേഹത്തെ കുരുക്കിയത്. അതോടെ വിവാദങ്ങളുണ്ടാക്കാതെ അദ്ദേഹം രാജിവെച്ചു. പിന്നാലെയാണ് തോമസ് ചാണ്ടി ഗതാഗതവകുപ്പിന്റെ വളയം പിടിച്ചത്. നാല് മാസം തികയും മുമ്പ് മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണം ഉയര്‍ന്നു. അത് മാന്യമായി നേരിടാതെ തോമസ് ചാണ്ടി പ്രശ്‌നം വഷളാക്കി. ആലപ്പുഴ കളക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കയ്യേറ്റം നടന്നെന്ന് കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനെതിരെ ഹൈക്കോടതിയ സമീപിച്ച തോമസ് ചാണ്ടി രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങി. അങ്ങനെ രാജിക്ക് വഴിതെളിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (18 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends