ഭാര്യയെ നിലവിളക്ക് കൊണ്ട് അടിച്ച് കൊന്ന ശേഷം മൃതദേഹം വീട്ടിലൊളിപ്പിക്കുകയായിരുന്നു സംവിധായകന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അര്‍ച്ചന കൊലക്കേസില്‍ ഭര്‍ത്താവും സീരിയല്‍ സംവിധായകനുമായ ദേവദാസിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. വഞ്ചിയൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡജ് ജെ.നാസ്സറാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിച്ച് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദേവന്‍.കെ പണിക്കര്‍ എന്ന തൃശ്ശൂര്‍ സ്വദേശി ദേവദാസിനെതിരെ (40) തെളിഞ്ഞത്. ദേവദാസിന്റെ രണ്ടാം ഭാര്യ നല്ലില സ്വദേശി അര്‍ച്ചന എന്ന സുഷമയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് തറയില്‍ വീഴ്ത്തി കൈകാലുകള്‍ കെട്ടി ഇട്ട ശേഷം വെട്ടുകത്തി കൊണ്ട് തലയിലും മുതുകത്തും തുടരെ തുടരെ വെട്ടി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2009 ഡിസംബര്‍ 31നായിരുന്നു സംഭവം നടന്നത്. വട്ടിയൂര്‍ക്കാവ് ചിത്രമൂല ലൈനിലെ വാടക വീട്ടില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം പുറത്തു വന്നുതിനെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുഴുഅരിച്ച നിലയില്‍ അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. അര്‍ച്ചന കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞ് അവരുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നതിനാല്‍ ശവശരീരത്തില്‍ നിന്ന് കിട്ടിയ ക്രിമികളുടെ വളര്‍ച്ച കണക്കാക്കിയാണ് മരണം നടന്ന സമയം ശാസ്ത്രീയമായി തെളിയിച്ചത്. എന്നാല്‍ നിര്‍ണ്ണായകമായത് കേസിലെ സാക്ഷിയായ അയല്‍വാസിയുടെ മൊഴിയാണ്. 17 സാക്ഷികളെയും 27 രേഖകളും 22 തൊണ്ടിമുതലുകളും വിചാരണ സമയത്ത് തെളിവിലേക്ക് സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























