Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സനല്‍കുമാര്‍ ശശിധരന്റെ ചിത്രം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടും ഒരു പേരിന്റെ പേരില്‍ പ്രതികാരം തീര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍

24 NOVEMBER 2017 01:09 PM IST
മലയാളി വാര്‍ത്ത

സനല്‍കുമാര്‍ ശശിധരന്റെ എസ്. ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതോടെ മോദി സര്‍ക്കാരിന് ഇരട്ടിപ്രഹരമായി. ആദ്യം സിനിമയുടെ പേര് മാറ്റണമെന്ന് പറഞ്ഞാണ് സംഘപരിവാര്‍ ശക്തികള്‍ വിവാദമുണ്ടാക്കിയത്. ഇതോടെ സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റി എസ്. ദുര്‍ഗ എന്നാക്കി സെന്‍സര്‍ ചെയ്തു. സെന്‍സര്‍ കോപ്പി നല്‍കിയില്ലെന്ന് പറഞ്ഞാണ് സിനിമ ഒഴിവാക്കിയതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയത്തിലെ ഉന്നതര്‍ ഇടപെട്ടാണ് എസ്.ദുര്‍ഗയും ന്യൂഡും ഒഴിവാക്കിയത്. 

ഇതേ തുടര്‍ന്ന് ജൂറി ചെയര്‍മാന്‍ സുജോയ് രാജിവെച്ചിരുന്നു. പിന്നാലെ രണ്ട് ജൂറി അംഗങ്ങളും രാജിവെച്ചു. മേള തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് പുതിയ ചെയര്‍മാനെ വച്ചത്. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രമാണ് എസ്. ദുര്‍ഗ. റോയിട്ടര്‍ഡാം ഫെസ്റ്റിവലില്‍ പുരസ്‌ക്കാരവും നേടി. ചിത്രത്തിന്റെ പേര് മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം മതവികാരം ഇളക്കിവിട്ട് വോട്ട് ബാങ്കാക്കാനാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നത്.

പത്മാവതി എന്ന ബോളിവുഡ് ചിത്രം സെന്‍സര്‍ ചെയ്യുന്നതിന് മുമ്പ് തടയാന്‍ ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. രജപുത്ര റാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയോട് പത്മാവതിക്ക് പ്രണയം തോന്നുണ്ടെന്നതാണ് വിവാദമായത്. ചിത്രീകരണം ആരംഭിച്ചത് മുതല്‍ രജപുത്ര സംഘടനയായ കര്‍ണി സേന രംഗത്തെത്തിയിരുന്നു. നായിക ദീപിക പാദുക്കോണിന്റെ മൂക്ക് ചെത്തുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് തീവ്രഹിന്ദു സംഘടനകള്‍. ഇതേ തുടര്‍ന്ന് ദിപികയ്ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (15 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends