Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ ഇടഞ്ഞു; ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും ലീഗില്ല

24 NOVEMBER 2017 01:36 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക സംവരണത്തെ ചൊല്ലി യു.ഡി.എഫില്‍ തമ്മിലടി. ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം യു.ഡി.എഫിന്റെ ആശയമാണെന്നും കെ.പി.സി.സി അതിനെ എതിര്‍ക്കുകയോ, തള്ളുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സമവായമില്ലാതെയാണ് എല്‍.ഡി.എഫ് സംവരണം നടപ്പാക്കിയത്. സമവായത്തിലൂടെ സംവരണം നടപ്പാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു. സംവരണ വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തലയുടെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുമായി മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. സാമ്പത്തിക സംവരണവുമായി ആര് എത്തിയാലും എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയില്‍ പോകുമെന്ന് എസ്.എന്‍.ഡി.പിയും വ്യക്തമാക്കിയിട്ടുണ്ട്. 

സംവരണത്തെ അനുകൂലിച്ച് മന്ത്രി കെ.ടി ജലീലും രംഗത്തെത്തി. ലീഗ് എല്ലാത്തിലും വര്‍ഗീയത കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫില്‍ ഇത് സംബന്ധിച്ച് അഭിപ്രായ ഐക്യമാണുള്ളത്. യു.ഡി.എഫിലെ സ്ഥിതി അങ്ങനെയല്ല. സോളാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഉണ്ടായ ഐക്യം തകര്‍ക്കുന്നതാണ് ചെന്നിത്തലയുടെ പ്രസ്താവന. ചെന്നിത്തലയ്ക്ക് സംഘപരിവാറുമായി ബന്ധമുണ്ടെന്ന് യു.ഡി.എഫില്‍ ചിലര്‍ക്ക് ആക്ഷേപമുണ്ട്. അത് ശരിവയ്ക്കുന്ന രീതിയിലാണ് സംവരണ വിഷയത്തിലെ പ്രതികരണം. ഇത് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസനും മുന്‍ അധ്യക്ഷന്‍ വി.എം സുധീരനും അടക്കം ദേവസ്വം ബോര്‍ഡിലെ സംവരണത്തെ എതിര്‍ക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും പ്രശ്‌നം രൂക്ഷമാകുമെന്ന് ഉറപ്പാണ്. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് ലീഗ്. 20 മുതല്‍ 24 സീറ്റ് വരെയാണ് അധാകാരം കിട്ടുമ്പോള്‍ അവര്‍ നേടാറുള്ളത്. അതിനാല്‍ അവരെ പിണക്കി കോണ്‍ഗ്രസിന് തീരുമാനം എടുക്കാനാവില്ല. വരുംദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (16 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends