മന്ത്രിക്കസേരയില്‍ എങ്ങനെയും എത്താന്‍ തോമസ് ചാണ്ടി പതിനെട്ടടവും പയറ്റുന്നു

ഹൈക്കോടതി ജഡ്ജിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെയാണ് പരാതി നല്‍കിയത്. ജഡ്ജിയുടെ വാക്കും പ്രവൃത്തിയും പക്ഷാപാതപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. തനിക്കെതിരെ മാത്തൂര്‍ ദേവസ്വം കേസില്‍ ഹാജരായിട്ടുള്ളയാളാണ് ദേവന്‍ രാമചന്ദ്രന്‍. താനുമായി ബന്ധമുള്ള കേസുകളില്‍ നിന്ന് ഈ ജഡ്ജിയെ ഒഴിവാക്കണം. തന്റെ രാജി ഉദ്ദേശിച്ചാണ് കഴിഞ്ഞയാഴ്ച ജഡ്ജി പരാമര്‍ശം നടത്തിയെന്ന് തോന്നുമെന്നും പരാതിയില്‍ ആരോപിക്കുന്നു. തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആലപ്പുഴ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനെതിരെ മന്ത്രിക്ക് പരാതി നല്‍കാനാവില്ലെന്ന് പറഞ്ഞ് കോടതി രൂക്ഷവിമര്‍ശനം നടത്തി. ഇതോടെ തോമസ് ചാണ്ടി രാജിവയ്ച്ചു.
സീനിയര്‍ ജഡ്ജി പി.എന്‍ രവീന്ദ്രനെ മറികടന്നാണ് ദേവന്‍ രാമചന്ദ്രന്‍ തനിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും തിനിക്കെതിരെ കോടതിയില്‍ ഹാജരായ ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ സംശയം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും തോമസ് ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി സാധാരണക്കാരനെ പോലെ നിയമത്തെ നേരിടുകയാണ് തോമസ് ചാണ്ടി ചെയ്യേണ്ടതെന്നും കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ അവരെ തന്നെ സമീപിക്കാമെന്നിരിക്കെ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് വഴി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് തോമസ് ചാണ്ടി നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയില്‍ വിശ്വാസം ഇല്ലെന്നും കോടതി വിമര്‍ശനം നടത്തിയിരുന്നു.
പരാമര്‍ശം നീക്കാന്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ് തോമസ് ചാണ്ടി. അതിന് പിന്നാലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയ ജഡ്ജിമാരുടെ രാഷ്ട്രിയത്തെ കുറിച്ച് യു.ഡി.എഫ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അല്ലാതെ പരാതി നല്‍കിയിരുന്നില്ല.
കളക്ടറുടെ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരുടെ വിധി പ്രസ്താവന രണ്ടു തരത്തിലായിരുന്നു. ഈ ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത നടന്നിരുന്നുവെന്ന് ചീഫ് ജസ്റ്റിസിന് ഇപ്പോള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ദിവസം നല്‍കിയ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. സാധാരണക്കാരന്റെ ഭൂമി ആയിരുന്നുവെങ്കില്‍ ജെസിബി വച്ച് ഒഴിപ്പിക്കുമായിരുന്നില്ലേ എന്നാണ് കോടതി അന്ന് ചോദിച്ചത്. രണ്ടാം ദിവസം ഹര്‍ജി പരിഗണിക്കവെയാണ് അതി രൂക്ഷമായ വിമര്‍ശനം നടത്തുകയും ഇതേ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജി വച്ചത്.
https://www.facebook.com/Malayalivartha

























