പീഡന കേസിൽ ജാമ്യത്തിലിറങ്ങി പശുവിനെ ലൈംഗിക വൈകൃതത്തിനിരയാക്കിയ യുവാവ് പിടിയിൽ

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് നാൽക്കാലിയോട് ലൈംഗിക വൈകൃതം കാണിച്ച കേസിൽ അറസ്റ്റിൽ. അമ്പതേക്കർ തടത്തരികത്ത് വീട്ടിൽ വാലികുറുക്കൻ എന്നറിയപ്പെടുന്ന ലാൽകുമാർ(37)ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്.
അമ്പതേക്കർ സ്വദേശിയായ സലാഹുദീന്റെ വീട്ടിലെ തൊഴുത്തിൽ നിന്ന പശുവിനോടായിരുന്നു ഇയാളുടെ ക്രൂരത. തൊഴുത്തിനുള്ളിൽ സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കണ്ട സലാഹുദ്ദീൻ ഇയാളെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം പുറത്തറിഞ്ഞതോടെ ഇത്തരത്തിലുള്ള നിരവധിപേരെത്തി. അടുത്തിടെ സമീപ വാസിയായ മറ്റൊരാളുടെ തൊഴുത്തിൽ നിന്ന് പശുക്കളിലൊന്നിനെ രാത്രി കാണാതായിരുന്നു. പിറ്റേന്ന് പുലർച്ചെ സമീപത്തെ വനത്തിൽ കെട്ടിയിട്ട നിലയിൽ പശുവിനെ കണ്ടെത്തി. എന്നാൽ ഇതിൽ കൂടുതൽ അന്വേഷണത്തിന് ആരും മുതിർന്നില്ല.
എന്നാൽ സലാഹുദ്ദീന്റെ വീട്ടിലെ സംഭവം വിവാദമായതോടെ നാട്ടുകാർ ആക്ഷൻ കൗസിൽ രൂപീകരിച്ച് പ്രതിഷേധിച്ചു. തുടർന്ന് പ്രതി ഒളിവിൽ പോയി. ഒളിസങ്കേതത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കുളത്തൂപ്പുഴ എസ്.എെ എം.ജി.വിനോദിൻെറ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. വില്ലുമല ട്രൈബൽ ഹോസ്റ്റലിലെ അന്തേവാസിയായ ഏഴുവയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ലാൽകുമാർ.
https://www.facebook.com/Malayalivartha

























