Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

രാഷ്ട്രീയപാര്‍ട്ടി നടത്തിയ ജാഥമൂലം അഞ്ചുവയസുകാരി ഗതാഗതകുരുക്കില്‍പെട്ട് മരിച്ചു

24 NOVEMBER 2017 10:02 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രിയപാര്‍ട്ടിക്കാരുടെ ജാഥ സ്ഥിരം സംഭവമാണ്. എന്നാല്‍ ഇത് മൂലം കുടുങ്ങുന്നത് ജനങ്ങളാണ്. ജാഥകാരണം ഉണ്ടാകുന്ന ഗതാഗതകുരുക്കില്‍പെട്ട് ജോലിപോകുന്നവര്‍ക്ക് കൃത്യസമയത്ത് എത്താന്‍ സാധിക്കുന്നില്ല. അതുപോലെ തന്നെ ആരെയെങ്കിലും ആശുപത്രിയെലെത്തിക്കണമെങ്കില്‍ അതിനും സാധിക്കുന്നില്ല.

അങ്ങനെയൊരു സംഭവമാണ് കോട്ടയത്ത് നടന്നത്. ചൊവ്വാഴ്ചയാണ് ചിങ്ങവനം കുഴിമറ്റം നടുവിലേപറമ്ബില്‍ റിക്കിറിന്റു ദമ്ബതികളുടെ ഏക മകള്‍ ഐലിന്‍ ഗുളിക തൊണ്ടിയില്‍ കുടുങ്ങി മരിച്ചത്. അന്നേദിവസം വൈകിട്ടായിരുന്നു എസ്ഡിപിഐ ജാഥ. ചിങ്ങവനത്തു നിന്ന് കാറില്‍ കുട്ടിയുമായി ആശുപത്രിയിലേക്ക് വരവെ ഇതുമൂലം കോട്ടയത്ത് ഗതാഗതക്കുരുക്കുണ്ടായി. സ്വതവേ തിരക്കേറിയ പുളിമൂട് ജങ്ഷന്‍ ഭാഗം മുതല്‍ കോടിമത വരെയുള്ള പ്രദേശം ജാഥകൂടി എത്തിയതോടെ വീര്‍പ്പുമുട്ടി.

ഗുളികകഴിച്ച അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ അമ്മയാണ് വഴിയിലിറങ്ങി കൈനീട്ടിയപ്പോള്‍ നിര്‍ത്തിയ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഒപ്പം സഹോദരി മാത്രമാണുണ്ടായിരുന്നത്. കോടിമത പള്ളിപ്പുറത്തുകാവ് ഭാഗത്തെത്തിയപ്പോള്‍ വണ്ടി ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നെന്ന് ഐലിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു.

വാഹനമോടിച്ചയാള്‍ വഴിയിലിറങ്ങി പലരോടും പറഞ്ഞുനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഏറെ സമയം ഇങ്ങനെ നഷ്ടമായി. ഒടുവില്‍ തിരക്കൊഴിഞ്ഞ് വാഹനം പുളിമൂട് ജങ്ഷനിലെത്തിയപ്പോള്‍ കുട്ടി മരിച്ചു. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധം വ്യാപകമാണ്
ചിങ്ങവനത്ത് നല്ലൊരു ആശുപത്രിയില്ലാത്തതും കുട്ടിയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായതായി നാട്ടുകാര്‍ പറയുന്നു.

നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രിയോ, എല്ലാ സൌകര്യങ്ങളുമുള്ള സ്വകാര്യ ആശുപത്രിയോ ഇവിടില്ല. കോട്ടയത്തിന്റെ തീരാശാപമായ ഗതാഗതക്കുരുക്കിന്റെ കൂടി ഇരയായിരുന്നു അഞ്ചുവയസുകാരി. ബേക്കര്‍ ജങ്ഷനും പുളിമൂട് ജങ്ഷനും നാഗമ്ബടവുമെല്ലാം ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും തിരക്കില്‍ കുടുങ്ങുക പതിവാണ്.

അഞ്ചുവസുകാരി ഐലിന്‍ ഗുളിക തൊണ്ടയില്‍കുടുങ്ങി ആശുപത്രിയിലേക്ക് പോകുന്നവഴി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയപാര്‍ട്ടി നടത്തിയ ജാഥമൂലം ഗതാഗതക്കുരുക്കുണ്ടായി ആശുപത്രിയിലെത്താന്‍ വൈകിയത് മരണകാരണമായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ കേസെടുത്തത്. മൂന്നാഴ്ചക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (15 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends