ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കിയ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് മൊഴി നൽകുന്നതിനായി കനത്ത സുരക്ഷാ അകമ്പടിയോടെ ഇന്ന് ഹാദിയയുടെ ഡല്‍ഹിയാത്ര

ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കിയ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് മൊഴി കൊടുക്കുന്നതിനായി ഹാദിയ(അഖില)യുടെ ഡല്‍ഹിയാത്ര ഇന്ന്. വൈകിട്ട് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കുന്ന ഹാദിയയെ കനത്ത സുരക്ഷാ അകമ്പടിയിലാണ് തലസ്ഥാനത്ത് എത്തിക്കുക. തിങ്കളാഴ്ചയാണ് ഹാദിയ സുപ്രീം കോടതിയില്‍ നേരിട്ട് മൊഴി നല്‍കുക. വിമാനമാര്‍ഗ്ഗമാണ് ഹാദിയയെ ഡല്‍ഹിയില്‍ എത്തിക്കുന്നത്.
സിഐ അടങ്ങുന്ന അന്വേഷണ സംഘം അനുഗമിക്കും. യാത്ര സംബന്ധിച്ച സകല വിവരങ്ങളും അധികൃതര്‍ രഹസ്യാമായി സൂക്ഷിക്കുകയാണെങ്കിലും ഇന്ന് ഉച്ചയോടെ നെടുമ്പാശേിയില്‍നിന്നു ഡല്‍ഹിക്ക് യാത്ര തിരിക്കുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ഇന്നലെ ഹാദിയ ഡല്‍ഹിക്കു പോകുമെന്നു സൂചനയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു രാവിലെ മുതല്‍ ടി.വി. പുരത്ത് അശോകന്റെ വീടിനു മുന്നില്‍ ദേശീയ ചാനലുകളില്‍ നിന്ന് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തരുടെ വന്‍ തിരക്കായിരുന്നു.
എന്നാല്‍ ആരേയൂം അകത്തേക്ക് വിട്ടിരുന്നില്ല. യാത്രാവിവരം പുറത്തുവിട്ടിട്ടില്ല. അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ ഹാദിയയുടെ വീട്ടില്‍ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി. നേരത്തേ അടച്ചിട്ട കോടതി മുറിയില്‍ മൊഴി രേഖപ്പെടുത്തണമെന്ന പിതാവ് അശോകന്റെ ആവശ്യം കോടതി തള്ളിയിരുന്നു. എന്നാല്‍ ഇത് വീണ്ടും ഉന്നയിച്ചതിനെ തുടര്‍ന്ന് ഹാദിയയുടെ മൊഴി രേഖപ്പെടുത്തും മുമ്പ് ഒരിക്കല്‍ കൂടി കേള്‍ക്കും.
ഹാദിയയെ സന്ദര്‍ശിക്കുന്നതില്‍ സന്ദര്‍ശകര്‍ക്ക് നേരത്തേ മുതല്‍ വിലക്കണ്ട്. പോലീസിന്റെ അനുമതിയോടെ മാത്രമേ ഇതിന് സാഹചര്യമുള്ളൂ. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെ ഹാദിയയുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിച്ചെങ്കിലും സംസ്ഥാന വരിതാ കമ്മീഷനെ അനുവദിക്കാതിരുന്നത് വിവാദമായിരുന്നു. നേരത്തേ ഹാദിയയ്ക്ക് വേണ്ടി ചില സംഘടനകള്‍ മാച്ച് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























