Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സുപ്രീം കോടതി വിധി തേടിയുള്ള തോമസ് ചാണ്ടിയുടെയും എ.കെ ശശീന്ദ്രന്റെയും പരക്കം പാച്ചിൽ

25 NOVEMBER 2017 09:02 AM IST
മലയാളി വാര്‍ത്ത

എ.കെ.ശശീന്ദ്രന്റെ മന്ത്രി പദവി വൈകിപ്പിക്കാൻ തോമസ് ചാണ്ടി ശ്രമിക്കുന്നു. എൻസിപിയുടെ മന്ത്രി പദവി തനിക്ക് അവകാശപ്പെട്ടതാണെന്നും അത് ശശീന്ദ്രന് നൽകുന്നത് ധാർമ്മികമായി ശരിയല്ലെന്നും ആവശ്യപ്പെട്ട് ചാണ്ടി എൻസി പി യുടെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. അതീവ രഹസ്യമാണ് നീക്കങ്ങൾ. അതിന്റെ ഭാഗമായാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ.

ശശീന്ദ്രന് അനുകൂലമായി കോടതി വിധിയുണ്ടായാലും സാങ്കേതികതയുടെ പേരിൽ അത് നീട്ടിവയ്പ്പിക്കാനാണ് ചാണ്ടിയുടെ ശ്രമം. സുപ്രീം കോടതിയെയാണ് തോമസ് ചാണ്ടി പ്രതീക്ഷിക്കുന്നത്. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുന്നത് വരെ തനിക്ക് സമയം നൽകണമെന്നാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് അവശ്യപ്പെട്ടിരിക്കുന്നത്. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിയാക്കാമെന്നും അദ്ദേഹം അനൗപചാരികമായി ശരദ് പവാറിനെ അറിയിച്ചു. ചാണ്ടിയുടെ മണി പവറിലും മസിൽ പവറിലും വിശ്വാസമുള്ള പവാർ അക്കാര്യം നിരസിക്കാൻ ഇടയില്ല.

ശശീന്ദ്രന്റെ കേസിൽ ഹൈക്കോടതിയിൽ കക്ഷി ചേർന്ന ചിലർ ചാണ്ടിയുടെ ആളുകളാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അവർ ചാണ്ടിക്ക് വേണ്ടി ശശീന്ദ്രനെതിരെ കുരുക്ക് മുറുക്കുകയാണ്. ശശീന്ദ്രൻ ധാർമ്മികമായി മന്ത്രിയാകുന്നത് ശരിയല്ലെന്ന വാദം എൽ ഡി എഫിലെ ചില നേതാക്കൾക്കുമുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറിക്കും അത്തരമൊരു തോന്നലുണ്ട്.

ഹൈക്കോടതി വിധി സ്റ്റേ ചെയ്താൽ ചാണ്ടിക്ക് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്നതിൽ തടസമില്ലെന്നാണ് സി പി എം നേതാക്കൾ കരുതുന്നത്. മന്ത്രി എന്ന നിലയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. താൻ വ്യക്തി എന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ചാണ്ടി സുപ്രീം കോടതിയെ അറിയിച്ചു. താൻ സർക്കാരിനെ ചോദ്യം ചെയ്തിട്ടില്ല. സർക്കാർ തന്റെ പേരിൽ ആരോപിക്കപ്പെടുന്ന കൈയേറ്റതിൽ ഒരു നടപടിയും എടുത്തിട്ടില്ല. ഹരീഷ് സാൽവേ, മുകുൾ റോഹ് ത്തഗി എന്നിവരിൽ ആരെയെങ്കിലും സുപ്രീം കോടതിയിൽ ഇറക്കാനാണ് തീരുമാനം.

ശശീന്ദ്രനെ താഴെയിറക്കിയതിൽ ഒരു പങ്ക് തോമസ് ചാണ്ടിക്കുണ്ടെന്ന് ശശീന്ദ്രന് തന്നെ സംശയമുണ്ട്. എൻസിപി യോഗങ്ങളിൽ ഇക്കാര്യം ചർച്ചയായിട്ടുണ്ട്. ആളിലും അർത്ഥത്തിലും പിന്നിൽ നിൽക്കുന്ന ശശീന്ദ്രനെക്കാളും ചാണ്ടിയുടെ വാക്കുകൾക്കായിരിക്കാം പ്രാബല്യം. ചാണ്ടി ആത്മവിശ്വാസത്തിലാണ്. വലിയ വക്കീലിനെ രംഗത്തിറക്കിയാൽ കേസ് ജയിക്കാമെന്ന് അദ്ദേഹം കരുതുന്നു.

അതേ സമയം ശശീന്ദ്രനും ആത്മവിശ്വാസത്തിലാണ്. എത്രയും വേഗം മന്ത്രിയാകാനാണ് അദ്ദേഹത്തിന്റെ ശ്രമം. കേന്ദ്ര നേതൃത്വത്തിന്റെ മനസിലിരുപ്പ് ശശിന്ദ്രന് നന്നായറിയാം. അദ്ദേഹം നേതൃത്വത്തെ അമിതമായി വിശ്വസിക്കുന്നില്ല. എങ്ങനെയെങ്കിലും ജയിച്ചു കയറണം എന്ന ചിന്തയിലാണ് ശശീന്ദ്രൻ. എന്നാൽ അതിനുള്ള അവസരം ലഭിക്കുമോ എന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (22 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends