Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദിലീപ് എല്ലാവർക്കും ക്ലാസ് നൽകി; ആ ക്ലാസ്സിൽ വീണ് സിദ്ദിഖ് ഉൾപ്പടെ എല്ലാവരും കുറ്റപ്പെടുത്തി: എന്നിട്ടും വഴങ്ങാതെ വന്നപ്പോൾ ദിലീപ് ചെയ്തത് ഞെട്ടിക്കുന്ന വഴികൾ...

25 NOVEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരെയും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കുറ്റപത്രത്തിലുള്ളത്. ഒന്നുമില്ലാതിരുന്ന നടിയെ നായികയാക്കുകയും അവസാനം കാവ്യയെ പോലും പിന്തള്ളി സ്വന്തമായി നിർണമിച്ച സി ഐ ഡി മൂസയിൽ പോലും ഈ നടിയെ നായികയാക്കി. ഇത് കാവ്യയ്ക്ക് ചെറിയ നീരസം തോന്നാതിരുന്നില്ല. പിന്നീട് വന്ന ചിത്രങ്ങളിലും ദിലീപ് നടിയെ സ്ഥിരം നായിക ആക്കി. അങ്ങനെ ഒന്നുമില്ലാതിരുന്ന നടിയെ എല്ലമാക്കുകയായിരുന്നു ദിലീപ് . അതെ സമയം ഒരറ്റത്തു ദിലീപും കാവ്യയുമായുള്ള ബന്ധം പടർന്ന് പന്തലിച്ചു. ഇതിൽ നടിക്ക് അസൂയ തോന്നുകയും ഈ കാര്യം സെറ്റിൽ പരസ്യമായി ഉന്നയിക്കുകയും ചെയ്തു.

മഴവിൽ അഴകിൽ അമ്മ ഷോയിൽ ദിലീപും കാവ്യയും അടുത്തിടപഴകി ഡാൻസ് കളിച്ചത് നടിക്ക് നീരസം ഉണ്ടാക്കി. തുടർന്ന് സെറ്റിൽ ഉണ്ടായിരുന്ന മറ്റുള്ളവരോട് നടി ഇവരുടെ ബന്ധത്തെപ്പറ്റി പൊടിപ്പും തൊങ്ങലുമായി പറഞ്ഞു ഫലിപ്പിച്ചു, ഇത് ദിലീപിന്റെ ചെവിയിൽ എത്തിയതോടെ ദിലീപ് വല്ലാതങ്ങു ദേഷ്യപ്പെട്ടു.താൻ വളർത്തി വലുതാക്കിയ നായികാ നടി തന്നോടൊരിക്കലും നന്ദി ഇല്ലാതെ ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. ഈ കാര്യം ദിലീപ് നടിയോട് നേരിട്ട് തന്നെ തുറന്ന് പറഞ്ഞു.

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാമായിരുന്നെങ്കിലും പോലും ഒരാൾ പോലും അവരെക്കുറിച്ച് കുറ്റം പറഞ്ഞിരുന്നില്ല. പകരം നടിയെയായിരുന്നു കുറ്റം പറഞ്ഞിരുന്നത്. സിദ്ദിഖ് ഉൾപ്പടെയുള്ള താരങ്ങൾ നടിയോട് തട്ടിക്കയറുകയും ചെയ്തിരുന്നു. വിവാദങ്ങൾ അലയടിക്കുന്നതിനിടയിൽ തന്നെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കൊച്ചിയില്‍ അമ്മയുടെ നേതൃത്വത്തില്‍ താരനിശയ്ക്കായി പരിശീലനം നടക്കുമ്പോഴായിരുന്നു ഇത്. നടന്‍ സിദ്ദിഖ് ഇതിന് സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആദ്യത്തെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത് പണം നേടുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു സുനില്‍ കുമാറും മറ്റു പ്രതികളും ചേര്‍ന്ന് നടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി എന്നതായിരുന്നു. പക്ഷെ ആദ്യ കുറ്റപത്രം കിട്ടിയതിനു ശേഷമാണ് ഈ നടിയുടെ സഹോദരന്‍ തന്നെ അന്വേഷണ സംഘത്തോട് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചത്.

എട്ടാം പ്രതിയായ ദിലീപിന് നടിയോടുള്ള പ്രതികാരം ഈ മൊഴിയിലാണ് സൂചിപ്പിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ തന്നെ ദിലീപാണ് ആക്രമിച്ചതെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കി. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അതു സംബന്ധിച്ച പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു എന്നാണ് കുറ്റപത്രത്തിന്റെ അനുബന്ധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സുനില്‍ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു.

2013 ല്‍ കൊച്ചിയിലെ അമ്മ താരനിശയായ മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിക്കിടെ മറ്റു താരങ്ങൾക്ക് മുമ്പിൽ കടുത്ത ഭാഷയിലായിരുന്നു ഭീഷണി മുഴക്കിയത്. കാവ്യാ മാധവനെക്കുറിച്ചുളള ചില കാര്യങ്ങള്‍ ആക്രമിക്കപ്പെട്ട നടി മറ്റു താരങ്ങളോട് പറഞ്ഞിരുന്നു. ഇതു കാവ്യാ മാധവന്‍ നേരിട്ട് നടന്‍ ദിലീപിനോടും സിദ്ദിഖിനോടും പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ ദിലീപ് നടിയെ മറ്റു താരങ്ങള്‍ക്ക് മുന്നില്‍വച്ച് ഭീഷണിപ്പെടുത്തി. ഇതിന് നടന്‍ സിദ്ദിഖ് ദൃക്സാക്ഷിയാണ്. കാവ്യാ മാധവനെക്കുറിച്ച് ഒന്നും പറഞ്ഞു പരത്തരുതെന്ന് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്ന് കുറ്റപത്രത്തിലുണ്ട്.

നടിയെ ശാരീരികമായും മാനസികമായും തകര്‍ക്കുകയായിരുന്നു ദിലീപിന്റെ ലക്ഷ്യം. അന്ന് തുടങ്ങിയ വൈരാഗ്യമാണ് ഈ ഒരു കൃത്യത്തിലേക്ക് നയിച്ചത്. ഈ കൃത്യം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ദിലീപ് കൂട്ടു പ്രതികള്‍ക്ക് നല്‍കിയിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എങ്ങനെ പകര്‍ത്തണമെന്ന രീതി സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന തരത്തിലുള്ള തന്നെയാണ്. നഗ്‌ന വിഡിയോ ചിത്രീകരിച്ചത് നടിയെ ദിലീപിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ്. ദിലീപിന്റെ സ്വാധീനശക്തി വിശ്വസിച്ച് സുനില്‍ കുമാര്‍ ക്വട്ടേഷന്‍ നടപ്പാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്രൂരനായ കുറ്റവാളി എന്ന തരത്തിലാണ് ദിലീപിനെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (23 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends