Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശ്രീജ, ശാലിനി, ഗായത്രി, മേരി തുടങ്ങിയ പേരുകളില്‍ വാടക ഭര്‍ത്താവിനോടൊപ്പം കറങ്ങി നടക്കുന്ന പൂമ്പാറ്റ സിനിയുടെ ജീവിതം ഇങ്ങനെ...

26 NOVEMBER 2017 01:15 PM IST
മലയാളി വാര്‍ത്ത

തട്ടിപ്പിന് തൃശൂരില്‍ പിടിയിലായ സിനി ലാലു എന്ന പൂമ്പാറ്റ സിനിയെപ്പറ്റിയുള്ള കണ്ടെത്തലുകളറിഞ്ഞ് പോലീസും അമ്പരന്നുപോയി. മുപ്പത്തെട്ടാം വയസ്സിലും സൗന്ദര്യം നില നിര്‍ത്തുന്നതിനായി ലക്ഷങ്ങളാണ് നഗരത്തിലെ വന്‍കിട ബ്യൂട്ടി പാര്‍ലറില്‍ ചെലവഴിച്ചിരുന്നത്. സൗന്ദര്യം നില നിര്‍ത്താനായി വിലകൂടിയ വിദേശമദ്യം മാത്രമാണ് ദിവസേന കഴിച്ചിരുന്നത്. സൗന്ദര്യം ഉപയോഗിച്ചായിരുന്നു ഇവര്‍ മറ്റുള്ളവരെ വീഴ്ത്തിയിരുന്നത്. കസ്റ്റസ് പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വര്‍ണം പാതിവിലയ്ക്കു വാങ്ങിത്തരാമെന്നു പറഞ്ഞ് ജുവലറി ഉടമകളെയടക്കം പറ്റിച്ചെന്ന പരാതിയിലാണ് തൃശൂര്‍ കമ്മീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലെ പൊലീസ് സംഘം സിനിയെ അറസ്റ്റ് ചെയ്തത്.

മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി രാഷ്ട്രീയ നേതാക്കളെക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നല്‍കാമെന്നും തങ്ങള്‍ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാര്‍ ഉറപ്പുനല്‍കി. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഫോണ്‍നമ്പറും നല്‍കി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നില്‍പ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകള്‍ക്ക് വേഗം കൂടാന്‍ കാരണം. ഭര്‍ത്താവായി വേഷമിടാന്‍ പോലും ജീവനക്കാരുണ്ടായിരുന്നു. അങ്ങനെ നാടകം കളിച്ച് പല ഉന്നതരേയും സിനി കളിപ്പിച്ചു. സ്വര്‍ണ്ണത്തോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. മിമിക്രിക്കാരെ കൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദത്തിലാണ് കൂടുതലായും വിളിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുടെ പേരു പറഞ്ഞ് തട്ടിപ്പ് ഇപ്രകാരം നടത്തി.

പൂമ്പാറ്റ സിനിയെ നയിച്ചിരുന്നത് കടുത്ത അന്ധവിശ്വാസമായിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയില്‍ അമിതമായി വിശ്വസിച്ചിരുന്ന ഇവര്‍ നയിച്ചിരുന്നത് കോടികള്‍ വിലയുള്ള ഫ്‌ളാറ്റില്‍ വില കൂടിയ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടുത്തിയുള്ള അത്യാഡംബര ജീവിതം. കൊള്ള നടത്താന്‍ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവര്‍ ഗ്‌ളാമര്‍ കൂട്ടാനായി ബ്യൂട്ടി പാര്‍ലറുകളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാനായി മാസംതോറും ചാത്തന്‍സേവ നടത്തിയിരുന്നു. ഇതിനായി ക്ഷേത്രങ്ങളിലും മറ്റും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഇവര്‍ താമസിക്കുന്ന വീടുകളില്‍ സ്വന്തമായി മുറികളില്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ദിവസവും ചാത്തന്‍ സേവയും പൂജയും നടത്തുമായിരുന്നു.

ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട സ്ത്രീയുടെ വിശദാംശങ്ങള്‍ തേടിയശേഷം പിന്നീടു ഭീഷണിപ്പെടുത്തി 10 പവന്റെ മാല തട്ടിയെടുത്ത് 2012ലായയിരുന്നു സിനിയുടെ അരങ്ങേറ്റം. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇര ജീവനൊടുക്കി. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. പിന്നീട് സ്വന്തമായി തട്ടിപ്പ് ജോലിക്ക് ജീവനക്കാരെ കണ്ടെത്തി. അവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കി. മിമിക്രിക്കാര്‍ അടക്കമുള്ള പ്രൊഫഷണലുകളെ കൂടെ നിര്‍ത്തിയായിരുന്നു തട്ടിപ്പുകള്‍. ഇതിനിടെയാണ് തൃശൂരില്‍ പിടിയിലായത്. ഇരകളെ ഉറപ്പിച്ച് കഴിഞ്ഞാല്‍ അവരില്‍ വിശ്വാസമുണ്ടാക്കാന്‍ രാഷ്ട്രീയക്കാരെക്കൊണ്ട് സിനി ഫോണ്‍ വിളിപ്പിക്കും. രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥത്തിലുള്ളവരായിരിക്കില്ല. പകരം മിമിക്രിക്കാരെ ഉപയോഗിച്ച് പ്രമുഖ നേതാക്കളുടെ ശബ്ദം അനുകരിച്ചാണ് ഫോണ്‍ വിളികള്‍. സിനിക്ക് പണം നല്‍കാമെന്നും തങ്ങളാണ് ഗ്യാരണ്ടിയെന്നും ഇവര്‍ ഇടപാടുകാരെ വിശ്വസിപ്പിക്കും. കൊച്ചയിലും പരാതി ഇത് വിശ്വിക്കുന്നവാരാണ് ഒന്നും നോക്കാതെ എടുത്തുചാടി പണി വാങ്ങിക്കൂട്ടിയത്. ഇത്തരക്കാരെല്ലാം ഇപ്പോള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്.

സിനി ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണു പരാതികളെങ്കിലും മൊത്തം തട്ടിപ്പ് നാലു കോടിയെങ്കിലും വരുമെന്നാണ് വിലയിരുത്തല്‍. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പരാതികള്‍ ശേഖരിച്ചശേഷം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. രണ്ടുലക്ഷം രൂപയ്ക്ക് ഒരു കിലോ സ്വര്‍ണം എന്നായിരുന്നു ഇവരുടെ വാഗ്ദാനം. എറണാകുളം കുമ്പളങ്ങി തണ്ടാശേി വീട്ടില്‍ സിനിയുടെ ഭര്‍ത്താവായി അഭിനയിച്ച ഗോപകുമാര്‍ വഴിയാണ് തുടക്കത്തില്‍ വ്യാപാരികളെ സമീപിച്ചത്. മുടക്കുന്ന തുക കൂടുന്നതനുസരിച്ച് ലാഭം കൂടുമെന്നായിരുന്നു വാഗ്ദാനം. സ്വര്‍ണക്കച്ചവടത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പാലപ്പിള്ളി സ്വദേശികളായ രണ്ടു പേരില്‍നിന്ന് സിനി ഒന്നരക്കോടിയോളം രൂപയാണു തട്ടിയത്. പൂന്തല സെയ്തലവയില്‍നിന്നു പലപ്പോഴായി 43 ലക്ഷം വാങ്ങിയെടുത്തു.

വാഴപ്പിള്ളി സ്വദേശി സെയ്തലവിയുടെ ഉടമസ്ഥതയില്‍ ചൊക്കാനതൃശൂര്‍ റൂട്ടില്‍ ഓടിയിരുന്ന പ്രവാസി ബസ് താല്‍ക്കാലിക കരാറെഴുതി തട്ടിയെടുത്തതായും പരാതിയുണ്ട്. ബസ് പിടിച്ചെടുത്തതു ചോദ്യംചെയ്തപ്പോള്‍ ഗുണ്ടകളാണു മറുപടി നല്‍കാനെത്തിയത്. പഴയ ബസും 10 ലക്ഷം രൂപയും നല്‍കിയാല്‍ പുതിയ ബസ് നല്‍കുമെന്നായിരുന്നു കരാര്‍. പഴയ ബസ് വില്‍ക്കുന്നതായി രേഖകള്‍ ഒപ്പിട്ടു വാങ്ങി. ഗോപകുമാറിന്റെ പേരില്‍ വാങ്ങിയെന്ന രേഖയുണ്ടാക്കി ബസ് സിനി തട്ടിയെടുത്തു. പാലപ്പിള്ളിയില്‍ റബര്‍വെട്ട് നടത്തിയിരുന്നയാളില്‍നിന്ന് 25 ലക്ഷം തട്ടിയെടുത്തു. കോടികള്‍ വിലമതിക്കുന്നതാണെന്നു പറഞ്ഞ് സ്വര്‍ണം പൂശിയ വിഗ്രഹം നല്‍കി തലോറില്‍ രണ്ടുപേരില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ടായിരുന്നു. െഹെറോഡിലെ സ്വര്‍ണക്കടയില്‍ നിന്ന് 22 ലക്ഷം രൂപയാണ് അവസാനമായി തട്ടിയത്.

പൂമ്പാറ്റ സിനിയും സംഘവും കറങ്ങിനടക്കുന്നത് വാടകയ്‌ക്കെടുത്ത ആഡംബരക്കാറുകളിലാണ്. പണം മുന്‍കൂറായി നല്‍കിയാണ് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നത്. ഇതിന്റെ െ്രെഡവര്‍മാര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും പതിനായിരങ്ങളാണ് സിനി ശമ്പളം നല്‍കുന്നത്. അതുകൊണ്ട് തന്നെ പണക്കാര്‍ അല്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല. ഇങ്ങനെ സെറ്റിട്ടത് ആളുകലെ പറ്റിക്കാനായിരുന്നു. തൃശ്ശൂരിലെ ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് സിനിയും സംഘവും കുടുങ്ങിയത്. സിനിക്കൊപ്പം തൃശ്ശൂര്‍ അഞ്ചേരി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ കൊള്ളന്നൂര്‍ താഞ്ചപ്പന്‍വീട്ടില്‍ ജോസ് (49), എന്നിവരാണ് പിടിയിലായത്.സിനിയാണ് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്. നിരവധി തട്ടിപ്പുകള്‍ നടത്തി ഇവര്‍ കോടികള്‍ സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണ് സിനിലാലുവെന്ന് പൊലീസ് പറഞ്ഞു. ശ്രീജ, ശാലിനി, ഗായത്രി, മേഴ്‌സി എന്നിങ്ങനെ പല പേരുകളിലാണിവര്‍ അറിയപ്പെടുന്നത്. ആര്‍ക്കും സംശയം തോന്നത്ത രീതിയില്‍ ഇടപെട്ടായിരുന്നു തട്ടിപ്പുകള്‍.

തൃശ്ശൂര്‍ ഹൈറോഡിലെ പ്രമുഖ ജൂവലറിയില്‍ ആറുമാസംമുമ്പ് സിനി എത്തി ഒന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ജൂവലറിയുടമയുമായി പരിചയത്തിലായി. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉണ്ടെന്നുമാണ് പരിചയപ്പെടുത്തിയത്. മകള്‍ എം.ബി.ബി.എസിന് തൃശ്ശൂരില്‍ പഠിക്കുകയാണെന്നും അതിനാലാണിവിടെ താമസിക്കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് ജൂവലറിയുടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു. നിരവധി തവണ ജൂവലറിയിലെത്തി. പരിചയം പുതിയ തലത്തിലെത്തി. ആഡംബരക്കാറുകളിലെ കറക്കം കാരണം പറഞ്ഞതെല്ലാം ശരിയാണെന്ന് ജൂലറി ഉടമയും വിശ്വസിച്ചു. പിന്നെ തട്ടിപ്പും തുടങ്ങി. വിശ്വാസ്യത നേടിയെടുത്ത ശേഷം പണം തട്ടുകയെന്ന പതിവ് പുറത്തെടുത്തു. തട്ടിപ്പുസംഘം താമസിച്ചിരുന്നത് വന്‍കിട ഫഌറ്റുകളിലും വില്ലകളിലുമാണ്. ഇതും ഇടപാടുകാരുടെ വിശ്വസ്തത നേടാന്‍ കാരണമായി.

തട്ടിപ്പുസംഘം താമസിച്ചിരുന്നത് പ്രമുഖരായ ആളുകളും ബിസിനസുകാരും താമസിക്കുന്ന വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ്. കാറുകള്‍ ഓടിക്കുന്ന െ്രെഡവര്‍മാര്‍ക്കും വീട്ടില്‍ ജോലിക്കായി നില്‍ക്കുന്ന ജോലിക്കാര്‍ക്കും വന്‍തുകയാണ് ശമ്പളം നല്‍കിയിരുന്നുത്. പൂമ്പാറ്റ സിനിയില്‍ നിന്നും വീട്ടുവേലക്കാരും െ്രെഡവര്‍മാരും പതിനായിരങ്ങളാണ ശമ്പളമായി കൈപ്പറ്റിയിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (21 minutes ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (35 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (37 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (58 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (2 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (2 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends