കണ്‍മുന്നില്‍ സഹോദരിയെ കയറിപ്പിടിച്ച മലയാളിയുടെ വീഡിയോ വൈറലാകുന്നു

ട്രെയിനില്‍ വെച്ച് സഹോദരിയെ കയറിപ്പിടിച്ച മലയാളിയായ യുവാവ് സഹോദരന്റെ കാരിരുമ്പിന്റെ ശക്തിയറിഞ്ഞു. കര്‍ണാടക ബൈന്ദൂറില്‍ കുടുംബവുമായി ട്രെയിനില്‍ സഞ്ചരിക്കവെയാണ് തന്റെ സഹോദരിയെ മദ്യ ലഹരിയില്‍ ട്രെയിനില്‍ ഇരുന്ന യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്.
അടുത്ത കംപാര്‍ട്ടുമെന്റില്‍ കുടുംബവും ഉണ്ടായിരുന്ന യുവാവാണ് യുവതിയോട് അശ്ശീലം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. യാസര്‍ അലി എന്ന യുവാവാണ് തന്റെ സഹോദരിയെ ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ടത്. ആ സംഭവം യാസിര്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അവസാനം കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം പോലീസില്‍ ഏല്‍പ്പിക്കാതെ വിട്ടയച്ചുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
കുടുംബസമേതം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന എന്റെ പെങ്ങളെ അന്യനാട്ടില്‍ വെച്ച് ഒരു മലയാളി കള്ളും കുടിച്ച് വന്ന് തെണ്ടിത്തരം കാണിച്ച് ...
ഈ പു...പു... പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്...
ഇന്നുച്ചക്കുണ്ടായ സംഭവം അവരോടൊപ്പം യാത്രയിലുണ്ടായിരുന്ന ജ്യേഷ്ഠന്‍ വിവരിക്കുന്നു..
Samsudheen Kadayangal Ali
ഞാനും ഭാര്യയും എന്റെ പെങ്ങളും അളിയനും കൂടി ഒരു യാത്ര പോയി വരുകയായിരുന്നു, ട്രെയിനില്‍. കര്‍ണാടകയിലെ ബൈന്ദൂര്‍ കഴിഞ്ഞ ഉടനെ ഒരു ഞരമ്പ് രോഗി പെങ്ങളെ കയറിപ്പിടിച്ചു, എന്റെ കണ്മുന്‍പില്‍ വെച്ച്. അവനെപ്പറ്റി കുറച്ച് മുന്‍പ് പെങ്ങള്‍ എന്നോട് പരാതി പറയുകയും ചെയ്തിരുന്നതിനാല്‍ ഞാന്‍ അവനെ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു, മലയാളിയാണ്. പിന്നെ ഒരു അരമണിക്കൂര്‍ ഞാനും അളിയനും അവന്റെ മേലെ നന്നായൊന്നു മേഞ്ഞു, പോലീസില്‍ ഏല്‍പ്പിക്കാന്‍ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത ബോഗിയില്‍ അവന്റെ ഭാര്യയും പെണ്‍കുട്ടിയും ഇരിക്കുന്നുണ്ടെന്നും വെറുതെ വിടണമെന്നും പറഞ്ഞ് കരഞ്ഞപ്പോള്‍ അവരെ വിളിപ്പിച്ചു. ആ സ്ത്രീ എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു, കള്ളിന്‍മേലെ ചെയ്തു പോയതാണെന്ന് അവന്റെ ഭാര്യക്ക് മുന്‍പില്‍ കരഞ്ഞു പറഞ്ഞതോടെ അവനെ വെറുതെ വിടാന്‍ പെങ്ങളും നിര്‍ബന്ധിച്ചു്. അവസാനം അവന്റെ ഭാര്യയുടെ മുന്‍പില്‍ വെച്ച് പെങ്ങളോട് മാപ്പു പറഞ്ഞതോടെ അവനെ വിട്ടു. മഹാരാഷ്ട്രയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന തിരുവനന്തപുരംകാരനായ സുരേഷ് മാത്യു എന്നയാളാണ് ആ ഞരമ്പ് രോഗി. ടിടി വന്നു ചോദിച്ചറിഞ്ഞപ്പോള്‍ അവനെ വെറുതെ വിട്ടതാണെന്നും ഞങ്ങള്‍ക്ക് കംപ്ലൈന്റ്‌റ് ഇല്ലെന്നും പറഞ്ഞു ഒഴിവാക്കി.. അന്നേരം അദ്ദേഹം സ്വകാര്യമായി ചോദിച്ചത് അവനു കൊടുക്കാനുള്ളത് കൊടുത്തോ എന്നാണ്.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകളോട് തെമ്മാടിത്തരം ചെയ്യാന്‍ ധൈര്യപ്പെടുന്ന അവസ്ഥയില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യം വളരെ കഷ്ട്ടമായിരിക്കും...
എല്ലാവരും കരുതിയിരിക്കുക, ഒന്നിനെയും വെറുതെ വിടാതിരിക്കുക. നിയമത്തിനു വിട്ടാല്‍ ഇവന്മാരൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി ഇറങ്ങി വരും,
മാക്‌സിമം വേദനയാക്കി വിടുക..
https://www.facebook.com/Malayalivartha

























