സകലരും തള്ളിപ്പറഞ്ഞു... ഡെപ്യൂട്ടി കളക്ടര്‍റോട് മാപ്പു ചോദിച്ച് ഹരീന്ദ്രന്‍ എംഎല്‍എ

ഒരു പൊതു പ്രവര്‍ത്തകന് ചേര്‍ന്നതാണോ ഈ ഭാഷയെന്ന് ഏറെ ചര്‍ച്ചയായ സംഭവമാണ് എംഎല്‍എ സി.കെ. ഹരീന്ദ്രന്റെ എടീ പോടി പ്രയോഗം. അവസാനം അപമര്യാദയായി പെരുമാറിയതിന് ഡെപ്യൂട്ടി കളക്ടറോട് മാപ്പു ചോദിച്ച് സി.കെ ഹരീന്ദ്രന്‍ എംഎല്‍എ രംഗത്ത്. ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും കളക്ടര്‍ വിളിച്ച യോഗത്തില്‍ വച്ച് ഡെപ്യൂട്ടി കളക്ടറോട് സംസാരിക്കുമെന്നും എംഎല്‍എ ഉറപ്പു നല്‍കി.
സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സി.കെ ഹരീന്ദ്രനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടുകയും എംഎല്‍എയുടെ പ്രസ്താവനയില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ആണ് എംഎല്‍എയുടെ ഖേദ പ്രകടനം.
നെയ്യാറ്റിന്‍കര മാരായമുട്ടം ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഡപ്യൂട്ടി കളക്ടറെ എംഎല്‍എ ശകാരിച്ചത്. 'എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത്. ഒരു ലക്ഷം രൂപ വാങ്ങിച്ചു കൊടുക്കാമെന്ന് പറയാന്‍ നീ ആരാ? നിനക്ക് എന്നെ അറിയില്ല, ആരാടീ നിന്നെ ഇവിടെ കൊണ്ടു വന്നത്. നിങ്ങളോട് എന്താണ് ഞാന്‍ ചോദിച്ചത്. ഇത് നാട്ടുകാര്‍ കൈകാര്യം ചെയ്യും' എന്നൊക്കെയാണ് ഹരീന്ദ്രന്‍ ക്ഷോഭത്തോടെ പറഞ്ഞത്. എംഎല്‍എ ക്ഷോഭിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. എന്നാല്‍, ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കാനായിരുന്നു കളക്ടര്‍ ആദ്യഘട്ടത്തിലെടുത്ത തീരുമാനം. ഇക്കാര്യം ഡെപ്യൂട്ടി കളക്ടര്‍ അറിയിക്കവേയാണ് ക്ഷുഭിതനായി എത്തിയ ഹരീന്ദ്രന്‍ അവര്‍ക്കു നേരെ മോശമായി സംസാരിച്ചത്.
https://www.facebook.com/Malayalivartha

























