Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പാര്‍ട്ടിയും മുന്നണിയും ശശീന്ദ്രനൊപ്പം; ഉടന്‍ മന്ത്രിയാക്കണമെന്നും മുന്നണിയോഗം വിളിക്കണമെന്നും എന്‍.സി.പി, കമ്മിഷന്‍ ടേംസ് ഓഫ് റഫറന്‍സ് കോടതി ആവശ്യപ്പെട്ടു

28 NOVEMBER 2017 11:36 AM IST
മലയാളി വാര്‍ത്ത

ഫോണ്‍ കെണി കേസില്‍ പെട്ട മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ജൂഡീഷ്യല്‍ കമ്മിഷന്‍ കുറ്റവിമുക്തനാക്കിയെങ്കിലും മന്ത്രിസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് വൈകും. കേസിലെ പെണ്‍കുട്ടി ശശീന്ദ്രനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിച്ചെങ്കിലും കേസ് പരിഗണിക്കുന്നത് അടുത്തമാസം 12 ലേക്ക് ഹൈക്കോടതി മാറ്റി. ജുഡീഷ്യല്‍ കമ്മീഷന്റെ ടോംസ് ഓഫ് റഫറന്‍സ് എന്തൊക്കെയാണെന്നും അതിന്റെ പകര്‍പ്പ് ഹാജരാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ആവശ്യമില്ലെന്നും കോടതി പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ മറ്റൊരു ഹര്‍ജി കൂടി ഹൈക്കോടതിയിലെത്തി. തൃശ്ശൂര്‍ സ്വദേശി തോമസ് ജോര്‍ജാണ് ഹര്‍ജിക്കാരന്‍ . നേരത്തെ മഹിളാമോര്‍ച്ചയും കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിരുന്നു.

ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുകയാണെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മറ്റാരെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും പറയാനില്ലെന്ന് എ.കെ ശശീന്ദ്രനും പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് താന്‍ വരുന്നതില്‍ ധാര്‍മിക പ്രശ്‌നമുണ്ടെന്ന് പറയുന്ന പ്രതിപക്ഷനേതാക്കള്‍ അവരുടെ ധാര്‍മികയെ കുറിച്ച് ചിന്തിക്കട്ടെയെന്നും തിരിച്ചുവരുന്നതിന് തനിക്ക് യാതൊരു അയോഗ്യതയും ഇല്ലെന്നും ശശീന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. മന്ത്രിസഭാ പ്രവേശനം ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ എന്‍.സി.പി നേതൃയോഗം ചേരുകയാണ്. മാണി സി. കാപ്പന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. 

ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നതിന് തടയിടാന്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയും അദ്ദേഹത്തെ അനുകൂലിക്കുന്ന എന്‍.സി.പി നേതാക്കളും ശ്രമിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ന് പുതിയ ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയതെന്ന് അറിയുന്നു. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയശേഷം മന്ത്രിസഭാ പ്രവേശനം മതിയെന്നാണ് സി.പി.എം തീരുമാനമെന്ന് അറിയുന്നു. കാരണം വീണ്ടും വിവാദങ്ങളുണ്ടായി , ഒരു രാജി കൂടി ഒഴിവാക്കാനാണിത്. മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനെ കോട്ടയത്തെ വസതിയിലെത്തി എന്‍.സി.പി നേതാക്കള്‍ കഴിഞ്ഞയാഴ്ച കണ്ടിരുന്നു. മറ്റ് ഘടകകക്ഷികളുമായി ആലോചിച്ച ശേഷം കാര്യം തീരുമാനിക്കാമെന്നും ആരും ശശീന്ദ്രന് എതിരല്ലെന്നും അന്ന് വൈക്കം വിശ്വന്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends