Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പഠിക്കാൻ മിടുക്കനല്ലെങ്കിലും ഒളിച്ചോടാൻ വിരുതൻ; വല്ലപ്പോഴും ക്ലാസ്സിൽ കയറുന്ന സ്പോർട്സ് താരമായ ഫ്രീക്കൻ ചെക്കനും എട്ടാം ക്ലാസ്സുകാരിയും ഒളിച്ചോടിയപ്പോൾ... ഒപ്പം കൂട്ടുകാരനും, പിന്നെ സംഭവിച്ചതൊക്കെ ഇങ്ങനെ...

28 NOVEMBER 2017 12:41 PM IST
മലയാളി വാര്‍ത്ത

പ്രണയം തോന്നി തുടങ്ങിയാല്‍ പിന്നെ മനസ്സ് ചുറ്റുമുള്ളത് എല്ലാം മറക്കും. മാതാപിതാക്കളെയും ബന്ധുക്കളെയും സാമൂഹിക ചുറ്റുപാടുകളെയുമെല്ലാം... അതൊരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ അരങ്ങേറിയത്. ഈ കഥയിലെ നായിക എട്ടാം ക്ലാസ്സുകാരിയും നായകൻ പത്താം ക്ലാസിൽ പഠിക്കുന്ന സ്പോര്‍ട്സ് താരവുമായ ബൈക്കിൽ ചീറിപാഞ്ഞ് നടക്കുന്ന ഫ്രീക്കനും. സംഭവം ഇങ്ങനെ,

ഒറ്റമകളായത് കൊണ്ടുതന്നെ ലാളിച്ചു തന്നെയാണ്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും മകളെ വളർത്തിയത്. രാത്രി മകൾ ഉറങ്ങി ഏറെ കഴിഞ്ഞാണ് അച്ഛനും അമ്മയും കിടന്നത്. ഇതിനിടെ രാത്രി പന്ത്രണ്ടു മണിക്ക് കുട്ടിയുടെ അമ്മ പരിഭ്രാന്തിയോടെ വിളിച്ചപ്പോഴാണ് അച്ഛന്‍ ഉണര്‍ന്നത്. തൊട്ടടുത്ത് കിടന്നുറങ്ങിയ മകളെ കാണാനില്ല. മകളെ കാണാതായതോടെ നിലവിളിച്ചു പുറത്തിറങ്ങിയ അച്ഛനും അമ്മയും അലമുറയിട്ടു കരഞ്ഞു. ഇതിനിടെ കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന ധാരണയില്‍ ചിലര്‍ കിണറ്റില്‍ കരയിലേക്കും മറ്റു ചിലര്‍ ആറ്റിലേക്കും ഓടി.

അര മണിക്കൂര്‍ വരെ പരതിയ ശേഷം നാട്ടുകാര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞു കുട്ടിയെ തിരക്കി ഇറങ്ങി. കിട്ടാവുന്ന ബൈക്കുകള്‍ സംഘടിപ്പിച്ച്‌ സമീപത്തെ യുവാക്കള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ആളൊഴിഞ്ഞ പറമ്പുകളും വിജനമായ റോഡുകളും അവര്‍ അരിച്ചു പെറുക്കി. ഇതിനിടെ മൂന്ന് കിലോ മീറ്റര്‍ അപ്പുറത്ത് ഒരു കുറ്റിക്കാട്ടില്‍ ഒരു പള്‍സര്‍ ബൈക്ക് ശ്രദ്ധയില്‍പ്പെട്ടു. തിരച്ചിലുകാരില്‍ ചിലര്‍ അങ്ങോട്ടു ചെന്നപ്പോഴാണ് ഒരു മരത്തിന് മറവിൽ ഭയന്നു വിറച്ച് നില്‍ക്കുന്ന 13 കാരിയേയും അതേ സ്ക്കൂളിലെ തന്നെ എസ് എസ് എല്‍സി ക്കാരനെയും കാണുന്നത്.

ആള്‍ക്കാരെ കണ്ട കാമുകന്‍ ഓടി ചാടി പള്‍സറില്‍ കയറി പാഞ്ഞു ചിലര്‍ പിന്നാലെ പാഞ്ഞെങ്കിലും കാമുകനെ പിടികൂടാനായില്ല. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ചോടാന്‍ ഇറങ്ങിയതാണന്നു സമ്മതിച്ചത്. പത്താക്ലാസുകാരനും സ്പോര്‍ട്സ് താരവുമായ കാമുകനുമായി 13 കാരിയായ എട്ടാം ക്ലാസുകാരി പ്രണയത്തിലായിട്ടു ഒരു വര്‍ഷമായി പോലും. സ്ക്കൂളിലെ വാരാന്തയിലും കുട്ടികള്‍ ഒഴിഞ്ഞ ക്ലാസ് മുറികളിലും തമ്മില്‍ കണ്ടിരുന്ന അവര്‍ ഒരു പാട് ചിന്തിച്ചെടുത്ത തീരുമാനമാണ് ഒളിച്ചോട്ടമെന്നാണ് വിവരം. ഒളിച്ചോടാന്‍ തെരെഞ്ഞടുത്ത ദിവസത്തിന്റെ തലേന്ന് രണ്ടു പേരും ചേര്‍ന്ന് വ്യക്തമായ പ്ലാൻ തയ്യാറാക്കിയിരുന്നു. അതനുസരിച്ചാണ് ശനിയാഴ്ച രാത്രി 11.30ന് അവന്‍ ബൈക്കിലെത്തിയത് കൂടെ സഹായി ആയി കൂട്ടുകാരനും ഉണ്ടായിരുന്നു.

വീട്ടില്‍ നിന്നു ഇറങ്ങിയ 13 കാരി ഇവര്‍ക്കിടയില്‍ ഇരുന്നാണ് ബൈക്കില്‍ യാത്രയായത്. ഇടക്ക് പൊലീസ് പരിശോധന ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കുറ്റിക്കാട്ടിലേക്ക് മാറിയത്. ഇതിനിടെ തിരഞ്ഞെത്തിയവര്‍ തലങ്ങും വിലങ്ങും വന്നതോടെ കുറ്റിക്കാട്ടില്‍ ഒളിച്ചവര്‍ക്ക് പുറത്ത് ഇറങ്ങാനായില്ല. ഇതിനിടെ സഹായി ആയി ഉണ്ടായിരുന്നവന്‍ റോഡിലെ അവസ്ഥ നോക്കാന്‍ പോയി. അവനെയും കാണാത വന്നതോടെ കുട്ടികള്‍ ഭയന്നു വിറച്ചു ഇതിനിടെയാണ് തിരച്ചിലുകാര്‍ ഇവരെ കണ്ടു പിടിച്ചത്. അര്‍ദ്ധ രാത്രി തന്നെ തിരുവനന്തപുരത്ത് എത്തി അവിടന്ന് ചെന്നൈക്ക് രക്ഷപ്പെടാനാണ് ഇവര്‍ പദ്ധതിയിട്ടത്.

സഹായി തിരുവനന്തപുരം വരെ ഇവര്‍ക്ക് ഒപ്പം പോകാമെന്നു ഏറ്റിരുന്നു. കുട്ടിയെ കാണാതായ വിവരം രാത്രി തന്നെ ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചുവെങ്കിലും മണിക്കൂറുകള്‍ക്കകം കണ്ടെത്തിയതിനാല്‍ പരാതി നല്‍കിയില്ല. ഉറക്കത്തില്‍ എണീറ്റു നടക്കുന്ന ശീലമുള്ള കുഞ്ഞാണ് തൊട്ടടുത്ത് നിന്നു തന്നെ കണ്ടെത്തി എന്നും വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. ഇതോടെ പൊലീസും ഇതേ കുറിച്ച്‌ അന്വേഷിച്ചില്ല. കുട്ടിയുട കാമുകന്‍ നേരത്തെയും സമാനരീതിയില്‍ കുട്ടികളെ കടത്താന്‍ ശ്രമിച്ചതായി വിവരമുണ്ട്.

പത്താം ക്ലാസുകാരനാണെങ്കിലും വല്ലപ്പോഴും ക്ലാസില്‍ കയറുന്ന പയ്യന്‍ രണ്ടു വട്ടം തോറ്റശേഷമാണ് ഇപ്പോള്‍ പത്താം തരത്തില്‍ എത്തിയിരിക്കുന്നത്. കാമുകന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (20 minutes ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (34 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (36 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (57 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (2 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (2 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends