വീരേന്ദ്രകുമാറിന്റെ യുഡിഎഫിൽ നിലനിർത്തുന്നതിനായി ചർച്ചകൾക്ക് കോൺഗ്രസിൽ ആളില്ല. ഉമ്മൻ ചാണ്ടി ചർച്ചക്കില്ലെന്ന് ചെന്നിത്തലയെ അറിയിച്ചു

സി പി ഐ യെ യുഡിഎഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂർ പോലും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. കാരണം സി പി ഐ യെ ക്ഷണിച്ചതിന്റെ വേദന തിരുവഞ്ചൂരിന് മാറിയിട്ടില്ല. ചെന്നിത്തല തിരുവഞ്ചൂരിനെതിരെ രംഗത്തെത്തിയിരുന്നു. യു ഡി എഫ് ബന്ധത്തെ കുറിച്ച് താൻ ആരോടും സംസാരിക്കുകയില്ലെന്ന് തിരുവഞ്ചൂർ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവഞ്ചൂരിന്റെ ക്ഷണം സി പി ഐ നിരസിച്ചതോടെയാണ് വിഷയങ്ങൾ ആരംഭിച്ചത്. ബുദ്ധിയും ബോധവുമുള്ളവർ കോൺഗ്രസിനൊപ്പം പോകുമോ എന്നാണ് കാനം ചോദിച്ചത്. കാനത്തിന് മറുപടിയായി തങ്ങൾ ആരെയും യു ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചെന്നിത്തലയും പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് പൊതുവേ നിശബ്ദതയാണ്. അദ്ദേഹം ഒന്നിലും അഭിപ്രായം പറയുന്നില്ല.
സി പി ഐയെ ക്ഷണിച്ച എ ഗ്രൂപ്പിന്റെ നടപടിക്കെതിരെ ചെന്നിത്തല രംഗത്തെത്തിയതാണ് ഉമ്മൻ ചാണ്ടിയെ ക്ഷോഭിപ്പിച്ചത്. എന്നാൽ തിരുവഞ്ചൂരിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രമാണെന്ന് എ ഗ്രൂപ്പും കരുതന്നു. എ ഗ്രൂപ്പിന്റെ പ്രതിനിധിയായിട്ടല്ല താൻ അഭിപ്രായം പറഞ്ഞതെന്ന് തിരുവഞ്ചൂരും വ്യക്തമാക്കി. എന്നാലും എ ഗ്രൂപ്പിന് ഉള്ളാലെ താത്പര്യമുണ്ട്.
വീരൻ മുന്നണി വിടുന്നതിനെ കുറിച്ച് കോൺഗ്രസ് അഭിപ്രായം പോലും പറഞ്ഞിട്ടില്ല. അതവർ അറിഞ്ഞ മട്ടില്ല. ചെന്നിത്തല പേരിനെന്തോ പറഞ്ഞതൊഴിച്ചാൽ മറ്റാരും ഒന്നും മിണ്ടിയിട്ടില്ല. വീരനെ പിണക്കാൻ ചെന്നിത്തല തയ്യാറല്ല. കാരണം വീരൻ പിണങ്ങിയാൽ മാതൃഭൂമി പിണങ്ങും. ജനതാദളിന്റെ നിലപാട് ഇടതുപാർട്ടികൾ സ്വാഗതം ചെയ്തു. എന്നിട്ടും കോൺഗ്രസ് മിണ്ടാതിരിക്കുന്നതാണ് അത്ഭുതം. പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയുടെ ശക്തി പോലും ചെന്നിത്തലക്കില്ലാതായി.
കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഖിന്നരാണ്. കാരണം കോൺഗ്രസ് വൻ പ്രതിസന്ധിയാണ് നേരിടുന്നത്. അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ പാർട്ടിയെ രക്ഷിക്കാൻ ആരുമില്ല. ഉമ്മൻ ചാണ്ടി പാർട്ടിയെ കുഴിയിലാക്കി എന്നാണ് ചെന്നിത്തല വിശ്വസിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ ചെന്നിത്തല പരസ്യമായി സംസാരിച്ച് തുടങ്ങി. ഇത് ഉമ്മൻ ചാണ്ടിക്കറിയാം. പക്ഷേ അദ്ദേഹം ഒന്നും പറയുന്നില്ല.
മുന്നണിയിൽ തുടരാൻ താത്പര്യമില്ലാത്തവർക്ക് പോകാമെന്നാണ് പുരോഗമന വാദികളായ കോൺഗ്രസുകാർ പറയുന്നത്. എന്നാൽ വീരന്റെ കാര്യമായതിനാൽ പലർക്കും പരസ്യമായി പ്രതികരിക്കാൻ ധൈര്യമില്ല. വീരനെതിരെ പറഞ്ഞാൽ മാതൃഭൂമി പിണങ്ങും എന്നാണ് ഭയം. ഇല്ലെങ്കിൽ വി ഡി സതീശനും സംഘവും എന്നേ രംഗത്ത് വന്നേനെ. ഒപ്പം സുധീരനും ഉണ്ടാകുമായിരുന്നു.
https://www.facebook.com/Malayalivartha



























