ജീവിച്ചിരുന്നപ്പോള്‍ അംഗീകരിക്കാത്തവർ ,മരിച്ചപ്പോള്‍ മഹത്വം വിളമ്പുന്നു; അബിയെ പുകഴ്ത്തുന്നവര്‍ക്കെതിരേ ആഞ്ഞടിച്ചു കൂട്ടിക്കല്‍ ജയചന്ദ്രന്‍ രംഗത്ത്

സ്വന്തമായ ശൈലി കൊണ്ടു മലയാളികളെ ചിരിപ്പിച്ചു കലകാരനായിരുന്നു അബി. സിനിമനടനെക്കാള്‍ ആളുകള്‍ക്കു പരിചയം വേദിയിലെ താരമായിട്ടാണ്. അബിയുടെ പെട്ടന്നുള്ള മരണത്തില്‍ ഞെട്ടിരിക്കുകയാണു സിനിമ ലോകം. ഇതിനിടയില്‍ അബിയുടെ സുഹൃത്തും കലകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ജീവിച്ചിരുന്നപ്പോള്‍ അംഗികരിച്ചില്ല, ജീവന്‍ പോയപ്പോള്‍ മഹത്വം പറയുന്നു എന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞത്. അബി തങ്ങളെ പോലെയുള്ള കലാകാരന്മാര്‍ക്കു പ്രചോദനമായിരുന്നു എന്നു സുഹൃത്തും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി... അബി...
https://www.facebook.com/Malayalivartha



























