Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആദ്യം സോളാര്‍ കളിച്ചു അവസാനം പ്രകൃതിയും മറ്റ് ചിലരും... പടയൊരുക്കം എലി പോലെ അവസാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ പ്‌രാക്ക് കാരണമെന്ന് ചെന്നിത്തലക്ക് സംശയം, സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടലും കാരണമായി

01 DECEMBER 2017 08:44 AM IST
മലയാളി വാര്‍ത്ത

മല പോലെ വന്ന പടയൊരുക്കം എലി പോലെ പോയതിന് പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. രാഹുല്‍ ഗാന്ധിയോട് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍. ശംഖുമുഖത്താണ് യാത്രയുടെ സമാപനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ശംഖുമുഖം തീരെ സുരക്ഷിതമല്ലെന്നും രാഹുല്‍ പ്രസംഗിക്കാനെത്തരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്.

ആദ്യം കെ.എം.മാണിയുടെയും പിന്നീട് ഉമ്മന്‍ ചാണ്ടിയുടെയും വയറ്റത്തടിച്ചതിന്റെ ഫലമാണ് രമേശ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസുകാരായ എ ഗ്രൂപ്പുകാര്‍ അടക്കം പറഞ്ഞു തുടങ്ങി. കോണ്‍ഗ്രസിന്റെ പല നേതാക്കളും ചെന്നിത്തലയുടെ തന്‍ പ്രമാണിത്തത്തില്‍ അസഹ്യരാണ്. ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ചെന്നിത്തലയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പൂ കാര്‍ തയ്യാറല്ല. സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്തെത്തിയത് ചെന്നിത്തലയുടെ ഇടപെടല്‍ വഴിയാണെന്ന് എ ഗ്രൂപ്പുകാര്‍ ഇന്നും കരുതുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കാലുവാരലാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പകുതി രണ്ടര വര്‍ഷം തനിക്ക് മുഖ്യമന്ത്രിപദവി നല്‍കണമെന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടി അത് തള്ളി. പിന്നീട് എന്‍എസ്എസ് ഉള്‍പ്പെടെ ഇട പെട്ടാണ് ആഭ്യന്തര മന്ത്രി സ്ഥാനം ലഭിച്ചത്. അവിടെയിരുന്നു കൊണ്ടാണ് മാണിക്കിട്ട് അടിച്ചത്. കെ.എം മാണി ഉമ്മന്‍ ചാണ്ടി യുടെ വിശ്വസ്തനായിരുന്നു. അവസാനം അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വന്നു.

പടയൊരുക്കത്തിന്റെ സമാപന സമ്മേളനം റദ്ദാക്കിയത് നിര്‍ഭാഗ്യകരമാണെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സമാപന സമ്മേളനം ആസൂത്രണം ചെയ്തത്. ഭരണത്തിലില്ലാത്ത ഒരു പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം ഒരു മഹാസമ്മേളനം സംഘടിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോടികളാണ് പടയൊരുക്കത്തിനു വേണ്ടി പിരിച്ചത്. എന്നാല്‍ അതെല്ലാം നഷ്ടമായി.

ശംഖുമുഖത്തെ ഒരുക്കങ്ങള്‍ പ്രകൃതിക്ഷോഭത്തില്‍ ഇല്ലാതായി. സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിരുന്ന കൊടികളും ഫ്‌ലക്‌സുകളും നശിച്ചു. ഇനിയും സമാപന സമ്മേളനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങണമെങ്കില്‍ ആദ്യം മുതല്‍ ആരംഭിക്കണം. രാഹുല്‍ ഗാന്ധി വരാതായതോടെ ബേബി ജോണ്‍ അനുസ്മരണവും മാറ്റിവച്ചു. രണ്ടാം തവണയാണ് ഇത് മാറ്റി വയ്ക്കുന്നത്. ആദ്യം രാഹുലിന്റെ അസൗകര്യം കാരണമാണ് മാറ്റി വച്ചത്.

അതിനിടെ വീരന്റെ ഇടതു നോട്ടവും ചെന്നിത്തലക്ക് അടിയായി. വീരനുമായി സംസാരിക്കാന്‍ പോലും ചെന്നിത്തല തയ്യാറല്ല. രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് വരുമ്പോള്‍ ഒരു ഇടപെടല്‍ പ്രതീക്ഷിച്ചവര്‍ നിരാശരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (17 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends